സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി ചന്ദനക്കാംപാറ ചെറുപുഷ്പം കോൺഫറൻസ് കുടുംബസംഗമവും വാർഷികവും നടത്തി.
ചന്ദനക്കാംപാറ: വിൻസൻ ഡി പോൾ സൊസൈറ്റി ചന്ദനക്കാംപാറ ചെറുപുഷ്പം കോൺഫറൻസ് കുടുംബസംഗമവും വാർഷികവും നടത്തി. ചന്ദനക്കാംപാറ കോൺഫറൻസ് പ്രസിഡന്റ് സോണിച്ചൻ പാറമ്പുഴയിൽ അധ്യക്ഷനായിരുന്നു. സെക്രട്ടറി ദേവസ്യ കോലകുന്നേൽ റിപ്പോർട്ട് അവതരിപ്പിച്ചു. കോൺഫറൻസ് രക്ഷാധികാരിയും ചന്ദനക്കാംപാറ ഇടവക വികാരിയുമായ ഫാദർ ഷിന്റോ ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. ഫാദർ വിനീഷ് കല്ലറയ്ക്കൽ, സിസ്റ്റർ ഡിഗ്ന, പ്രസിഡന്റ് ബ്രദർ ടോമി ചാക്കാനികുന്നേൽ, ഇടവക കോ ഓർഡിനേറ്റർ സെബാസ്റ്റ്യൻ കിഴക്കേതലയ്ക്കൽ, മുൻ പ്രസിഡന്റ് കെ. എം. തോമസ് കുമ്പിടിയാങ്കൽ, അന്നമ്മ കരിക്കാട്ടിൽ, ലൂസിയമ്മ ജെയിംസ് എന്നിവർ പ്രസംഗിച്ചു. വിൻസെന്റ് ഡി പോൾ സൊസൈറ്റി സംസഥാന തലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ പങ്കെടുത്ത ആര്യ സുരേഷിനെ അനുമോദിച്ചു. വിൻസെന്റ് ഡി പോൾ സൊസൈറ്റി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായവർക്ക് സമ്മാനദാനം നടത്തി. ഷിബിൻ വരിക്കമാക്കൽ, ജോയൽ കുന്നത്ത് എന്നിവരുടെ ഗാനവും സ്നേഹ വിരുന്നും ഉണ്ടായിരുന്നു...
0 Comments