പ്രളയ ബാധിത പ്രദേശങ്ങളില്‍ കര്‍ഷക ആത്മഹത്യകള്‍ ഉയരുന്നു.
കണ്ണൂരിലെ പ്രളയ ബാധിത മേഖലകളില്‍ കര്‍ഷക ആത്മഹത്യകള്‍ പെരുകുന്നു. പ്രളയം ഏറെ നാശം വിതച്ച കൊട്ടിയൂരില്‍ മാത്രം ഒരു വര്‍ഷത്തിനിടെ മൂന്ന് കര്‍ഷകര്‍ ഇതുവരെ ആത്മഹത്യ ചെയ്തതതായി റിപ്പോര്‍ട്ട് ഉണ്ട് . സര്‍ക്കാര്‍ നിര്‍ദ്ദേശം അവഗണിച്ച് പ്രളയ ബാധിത മേഖലകളില്‍ ബാങ്കുകള്‍ ജപ്തി നടപടികളുമായി മുന്നോട്ട് പോകുന്നത് ആത്മഹത്യക്ക് കാരണമാകുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. പ്രളയത്തില്‍ കൃഷി നാശം സംഭവിച്ചവര്‍ക്ക് മതിയായ നഷ്ടപരിഹാരം ലഭിച്ചില്ലെന്നും പറയുന്നു.
പ്രളയത്തില്‍ വീടും കൃഷിയിടവും തകര്‍ന്നടിഞ്ഞതിന് പിന്നാലെയാണ് കൊട്ടിയൂര്‍ കണിച്ചാറിലെ ഷിജോ ജോസഫിന് ജില്ലാ സഹകരണ ബാങ്കില്‍ നിന്നും ജപ്തി നോട്ടീസ് ലഭിച്ചത്. തൊട്ടടുത്ത ദിവസം ഷിജോ ആത്മഹത്യ ചെയ്തു. അതോടെ ഭാര്യയും അമ്മയും പറക്കമുറ്റാത്ത രണ്ട് മക്കളും അനാഥരായി. എന്നിട്ടും തിരിച്ചടക്കാത്ത കടത്തിന്റെ പേരില്‍ ബാങ്ക് അധികൃതര്‍ ഇവരെ വേട്ടയാടികൊണ്ടിരിക്കുകയാണ്.
0 Comments