എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഒന്നിച്ച്; പരീക്ഷാഹാളില്‍ "കൂട്ടിയിടി' നടക്കുമെന്ന് അധ്യാപകര്‍
തൃശൂര്‍: എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഒന്നിച്ചുനടത്തുന്നതോടെ പരീക്ഷാമുറിയില്‍ വിദ്യാര്‍ഥികളുടെ എണ്ണം ഇരട്ടിയോളമാകുന്നതു പരീക്ഷാ നടത്തിപ്പിനെ ബാധിക്കുമെന്ന് അധ്യാപകര്‍. കഴിഞ്ഞവര്‍ഷംവരെ എസ്എസ്എല്‍സി പരീക്ഷയ്ക്കു ഹാളില്‍ 20 പേരെയും ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഹാളില്‍ 30 പേരെയുമാണ് പരീക്ഷ എഴുതിച്ചിരുന്നത്. ഈ വര്‍ഷം മുതല്‍ ഇരുപരീക്ഷകളും ഒന്നിച്ചു നടത്തുന്നതിനാല്‍ ഒരു ക്ലാസില്‍ 30 മുതല്‍ 39 വരെ കുട്ടികളെ ഇരുത്തി പരീക്ഷ എഴുതിക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. ഒരു ഡസ്കിന്റെ രണ്ടറ്റത്തും എസ്എസ്എല്‍സി വിദ്യാര്‍ഥികളേയും നടുവില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിയേയും ഇരുത്തി പരീക്ഷ എഴുതിക്കണമെന്നാണു നിര്‍ദേശം. ഇതിനായി 13 ബഞ്ചും ഡസ്ക്കും ഒരു ക്ലാസില്‍ വേണ്ടിവരും. അങ്ങനെ ചെയ്താല്‍ പരീക്ഷാ ഹാളില്‍ എല്ലായിടത്തും ഇന്‍വിജിലേറ്റര്‍ക്ക് എത്താന്‍ പ്രയാസമാകും. കൂടുതല്‍ ഉത്തരക്കടലാസുകള്‍ വിതരണം ചെയ്യാനും ബുദ്ധിമുട്ടാകും.
0 Comments