ക്ഷീരകര്‍ഷകരെ പ്രതിസന്ധിയിലാക്കി മില്‍​മ​കാ​ലി​ത്തീ​റ്റ​യ്ക്ക് വി​ല കൂ​ട്ടി; സ​ബ്സി​ഡിയും പി​ന്‍​വ​ലി​ച്ചു



ക്ഷീരകര്‍ഷകരെ പ്രതിസന്ധിയിലാക്കി മില്‍​മ​കാ​ലി​ത്തീ​റ്റ​യ്ക്ക് വി​ല കൂ​ട്ടി; സ​ബ്സി​ഡിയും പി​ന്‍​വ​ലി​ച്ചു


 മി​ല്‍​മ തി​രു​വ​ന​ന്ത​പു​രം മേ​ഖ​ലാ യൂ​ണി​യ​ന്‍ കാ​ലി​ത്തീ​റ്റ​യ്ക്ക് ന​ല്‍​കി വ​ന്നി​രു​ന്ന സ​ബ്സി​ഡി പി​ന്‍​വ​ലി​ക്കു​ക​യും വി​ല വ​ര്‍​ദ്ധി​പ്പി​ക്കു​ക​യും ചെ​യ്തു. വി​ല വ​ര്‍​ദ്ധ​ന ഒ​രാ​ഴ്ച മു​മ്ബ് ത​ന്നെ പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്നി​രു​ന്നെങ്കി​ലും സ​ബ്സി​ഡി പി​ന്‍​വ​ലി​ച്ച​ത് ഈ ​മാ​സം ഒ​ന്നു മു​ത​ലാ​ണ്.​ ഒ​രു വ​ര്‍​ഷം മു​മ്ബ് വ​രെ 900 രൂ​പ മാ​ത്രം വി​ല​യു​ണ്ടാ​യി​രു​ന്ന മി​ല്‍​മ കാ​ലി​ത്തീ​റ്റ​യ്ക്ക് ഘ​ട്ടം ഘ​ട്ട​മാ​യി വി​ല വ​ര്‍​ദ്ധി​പ്പി​ക്കു​ക​യാ​യി​രു​ന്നു.​ഇ​ത് വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യ​തോ​ടെ​യാ​ണ് ഒ​രു ചാ​ക്ക് കാ​ലി​ത്തീ​റ്റ​യ്ക്ക് 100 രൂ​പ വീ​തം ക​ഴി​ഞ്ഞ മാ​ര്‍​ച്ച്‌ 1 മു​ത​ല്‍ മേ​ഖ​ലാ യൂ​ണി​യ​ന്‍ സ​ബ്സി​ഡി ന​ല്‍​കി​യ​ത്.​ ക​ര്‍​ഷ​ക​ര്‍ സം​ഘ​ത്തി​ല്‍ ന​ല്‍​കു​ന്ന 60 ലി​റ്റ​ര്‍ പാ​ല്‍ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഒ​രു ചാ​ക്ക് കാ​ലി​ത്തീ​റ്റ​യ്ക്ക് 100 രൂ​പ സ​ബ്സി​ഡി ന​ല്‍​കി​യി​രു​ന്ന​ത്. ഇ​ത് ക്ഷീ​ര ക​ര്‍​ഷ​ക​ര്‍​ക്ക് ഒ​രു പ​രി​ധി വ​രെ പ്ര​യോ​ജ​ന​ക​ര​മാ​യി​രു​ന്നു. ഈ ​സ​ബ്സി​ഡി​യാ​ണ് പി​ന്‍​വ​ലി​ച്ച​ത്. ഇ​ത് കൂ​ടാ​തെ​യാ​ണ് വി​ല വ​ര്‍​ദ്ധി​പ്പി​ച്ച​തും. 50 കി​ലോ​ഗ്രാം ചാ​ക്കി​ന് 45 രൂ​പ​യാ​ണ് ഇ​പ്പോ​ള്‍ വ​ര്‍​ധി​പ്പി​ച്ച​ത്.​ഇ​തോ​ടെ മി​ല്‍​മ​യു​ടെ ഗോ​മ​തി റി​ച്ച്‌ കാ​ലി​ത്തീ​റ്റ​യു​ടെ വി​ല 1240 രൂ​പ​യാ​യി​ട്ടു​ണ്ട്.

ഏ​റ്റ​വും ഒ​ടു​വി​ല്‍ ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ല്‍ 25 രൂ​പ വ​ര്‍​ധി​പ്പി​ച്ച്‌ 1195 രൂ​പ​യാ​ക്കി​യി​രു​ന്നു. കേ​ര​ള ഫീ​ഡ്‌​സി​ന്‍റെ കാ​ലി​ത്തീ​റ്റ​ക​ളാ​യ റി​ച്ചി​നും മി​ടു​ക്കി​യ്ക്കും ക​ഴി​ഞ്ഞ​യാ​ഴ്ച്ച വി​ല വ​ര്‍​ധി​പ്പി​ച്ചി​രു​ന്നു. റി​ച്ചി​ന് 45 രൂ​പ വ​ര്‍​ധി​പ്പി​ച്ച്‌ 1265 ഉം ​മി​ടു​ക്കി​യ്ക്ക് 1345 ഉം ​രൂ​പ​യാ​യി. വേ​ന​ല്‍ ക​ടു​ക്കു​ക​യും പാ​ലു​ത്പാ​ദ​നം കു​റ​യു​ക​യും ചെ​യ്യു​ന്ന സ​മ​യ​ത്തു​ണ്ടാ​യ വി​ല വ​ര്‍​ധ​ന​വ് ക്ഷീ​ര ക​ര്‍​ഷ​ക​ര്‍​ക്ക് ഇ​രു​ട്ട​ടി​യാ​യി​ട്ടു​ണ്ട്.​മി​ല്‍​മ​യും കേ​ര​ള ഫീ​ഡ്സും വി​ല കൂ​ട്ടു​മ്ബോ​ഴൊ​ക്കെ സ്വ​കാ​ര്യ ക​മ്ബ​നി​ക​ളു​ടെ കാ​ലി​ത്തീ​റ്റ​ക​ള്‍​ക്കും വി​ല വ​ര്‍​ധി​പ്പി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

Post a Comment

0 Comments