ഇറാന്‍ - യുഎസ് പോരിന് പിന്നാലെ എണ്ണവില കൂടി



ഇറാന്‍ - യുഎസ് പോരിന് പിന്നാലെ എണ്ണവില കൂടി

ന്യൂഡല്‍ഹി: ഇറാന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനി ഉള്‍പ്പടെ എട്ട് പേര്‍ യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നു. ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദിലെ വിമാനത്താവളത്തിന് സമീപത്തുവച്ചാണ് അമേരിക്കയുടെ റോക്കറ്റ് ആക്രമണത്തില്‍ ഇറാന്‍ കമാന്‍ഡറും സംഘവും മരിച്ചത്.

അമേരിക്കയ്ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ യുദ്ധസമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് വിദേശകാര്യ വിദഗ്ധര്‍ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില 4.4 ശതമാനം ഉയര്‍ന്നത്. വരും ദിവസങ്ങളിലും ക്രൂഡ് ഓയില്‍ വില ഉയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യ ഉള്‍പ്പടെ നിരവധി രാജ്യങ്ങള്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത് പശ്ചിമേഷ്യന്‍ മേഖലയില്‍ നിന്നാണ്. ഇവിടെ യുദ്ധസമാന സാഹചര്യമുണ്ടാകുന്നത് ആഗോള വിപണിയിലെ ക്രൂഡ് ഓയില്‍ വിലയെ കാര്യമായി സ്വാധീനിക്കും.

Post a Comment

0 Comments