ഇന്നും ബാങ്ക് പണിമുടക്ക്; വലഞ്ഞ് ഇടപാടുകാര്‍



ന്യൂഡല്‍ഹി: ശമ്ബളവര്‍ധന ആവശ്യപ്പെട്ട് രാജ്യത്തെ പൊതുമേഖലാബാങ്ക്‌ ജീവനക്കാര്‍ ശനിയാഴ്ചയും പണിമുടക്കും. തുടര്‍ച്ചയായ രണ്ടുദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കുന്നത് ഇടപാടുകാരെ വിഷമത്തിലാക്കി.

പണനിക്ഷേപം, പിന്‍വലിക്കല്‍, ചെക്ക് മാറല്‍, വായ്പ ഇടപാട് തുടങ്ങിയവയെല്ലാം പണിമുടക്ക്‌ ബാധിച്ചു. ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ ആഭിമുഖ്യത്തിലാണ് പണിമുടക്ക്. സ്വകാര്യബാങ്കുകളായ ഐ.സി.ഐ.സി.ഐ., എച്ച്‌.ഡി.എഫ്.സി. എന്നിവ പ്രവര്‍ത്തിച്ചു.

Post a Comment

0 Comments