കൊറോണ: വുഹാനില്‍ നിന്നുള്ള ആദ്യവിമാനം ദില്ലിയിലെത്തി, സംഘത്തില്‍ 42 മലയാളികള്‍.



കൊറോണ: വുഹാനില്‍ നിന്നുള്ള ആദ്യവിമാനം ദില്ലിയിലെത്തി, സംഘത്തില്‍ 42 മലയാളികള്‍.

ദില്ലി/വുഹാന്‍: കൊറോണ ബാധയെ തുടര്‍ന്ന് ചൈനയിലെ വുഹാനില്‍ നിന്ന് ഒഴിപ്പിച്ച 42 മലയാളികള്‍ ഉള്‍പ്പെടെ 324 ഇന്ത്യക്കാര്‍ ദില്ലിയിലെത്തി. ഇന്നലെ രാത്രി 12 മണിയോടെയാണ് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം വുഹാനില്‍ നിന്ന് പുറപ്പെട്ടത്.

ഇന്ന് തിരികെയെത്തിയ 324 പേരില്‍ 211 പേരും വിദ്യാര്‍ഥികളാണ്,മൂന്ന് കുട്ടികളുമുണ്ട്. സംഘത്തില്‍ 234 പുരുഷന്മാരും 90 സ്ത്രീകളുമാണുള്ളതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ആന്ധ്രയില്‍ നിന്നുള്ളവരാണ് ഏറ്റവും കൂടുതല്‍. 56 പേരുണ്ട് വിമാനത്തില്‍. തമിഴ്‍നാട്ടില്‍ നിന്ന് 53 പേരുണ്ട്. പിന്നെ ഏറ്റവും കൂടുതല്‍ പേരുള്ളത് കേരളത്തില്‍ നിന്നാണ് - 42 പേര്‍. ഇവരെ ഹരിയാനയിലെ മനേസറില്‍ തയ്യാറാക്കിയ ഐസൊലേഷന്‍ ക്യാമ്ബിലേക്ക് മാറ്റും. 14 ദിവസം നിരീക്ഷിക്കാനാണ് തീരുമാനം. മനേസറിലെ ക്യാമ്ബില്‍ വിദഗ്‍ധ ഡോക്ടര്‍മാരെയും മറ്റ് ഉദ്യോഗസ്ഥരെയും ആരോഗ്യ മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്. സൈന്യത്തിന്‍റെ സഹായത്തോടെയാണ് ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ ഇന്ത്യക്കാരെ കൊണ്ടുവരാനായി രണ്ടാമത്തെ വിമാനം ഇന്ന് വുഹാനിലേക്ക് പുറപ്പെടുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Post a Comment

0 Comments