കൊറോണ വൈറസ്: എന്‍ 95 മാസ്കിന് ആവശ്യക്കാര്‍ കൂടുന്നു; കയറ്റുമതി നിരോധിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: കൊറോണ വൈറസ് പടരാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ രോഗ പ്രതിരോധത്തിന് ഉപയോഗിക്കുന്ന എന്‍ 95 മാസ്കിന് രാജ്യത്ത് കുറവ് അനുഭവപ്പെടുന്നു. ഇത് കണക്കിലെടുത്ത് എന്‍ 95 മാസ്കിന്റെ കയറ്റുമതി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു.
എന്‍ 95 മാസ്കിന്റെ കയറ്റുമതി തത്ക്കാലത്തേക്ക് നിരോധിക്കണം എന്നാവശ്യപ്പെട്ട് ഓള് ഇന്ത്യ ഫുഡ് ആന്റ് ഡ്രഗ് ലൈസന്‍സ് അസോസിയേഷന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കത്ത് നല്‍കിയിരുന്നു. ഇതേതുര്‍ന്നാണ് കേന്ദ്രത്തിന്റെ നടപടി.
മുഖത്തോട് കൂടുതല്‍ ഇഴകി കിടക്കുന്ന എന്‍ 95 മാസ്ക് വായുവില്‍ കൂടി പകരുന്ന വൈറസുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ്.
0 Comments