പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസ്;3 പേര് അറസ്റ്റില്‍.
നാദാപുരം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോപോയ കേസില്‍ യുവാവിനെയും കൂട്ട് നിന്ന ദമ്ബതികളെയും പോലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങണ്ണൂര്‍ കച്ചേരി സ്വദേശി പറമ്ബും കാട്ടുമ്മല്‍ രജീഷ് (32), പെണ്‍കുട്ടിയെ തട്ടി കൊണ്ട് പോകാന്‍ സഹായിച്ച കോടഞ്ചേരി സ്വദേശികളായ ആലാച്ചിയത്ത് അനുരാഗ് (21) ഭാര്യ ആര്യ (20) എന്നിവരുമാണ് അറസ്റ്റിലായത്.
ഡിസംബര്‍ 31 നാണ് കല്ലാച്ചി സ്വദേശിനിയായ വിദ്യാര്‍ഥിനിയെ കാണാതായത്. തുടര്‍ന്ന് പിതാവ് നാദാപുരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ പോലീസ് പെണ്‍കുട്ടി രജീഷിനൊപ്പമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ സ്റ്റേഷനില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടിയും, യുവാവും ഇവരുടെ സുഹൃത്തുക്കളായ തണ്ണീര്‍പന്തല്‍ സ്വദേശികളുമായ ദമ്ബതികളും ബംഗ്ളൂരില്‍ പോയതായി പോലീസ് കണ്ടെത്തിയിരുന്നു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ രക്ഷിതാവില്‍ നിന്ന് വശീകരിച്ച് കൊണ്ട് പോയതിന് ഐപിസി 363 പ്രകാരവും, ബന്ധുക്കളില്‍ നിന്ന് കൊണ്ട് പോയി പെണ്‍കുട്ടിക്ക് അപരിചിതമായ സ്ഥലത്തെത്തിച്ച് പോലീസില്‍ നിന്ന് ഒളിപ്പിച്ചതിന് ഐപിസി 368 പ്രകാരവുവും കേസെടുത്തു .
0 Comments