മരണം 107; ശിശുക്കളുടെ 'മരണ കോട്ട'യില്‍ കേന്ദ്രസംഘം പരിശോധനക്കെത്തി.
കോട്ട (രാജസ്ഥാന്): ശനിയാഴ്ച ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ രാജസ്ഥാനിലെ കോട്ട ജെ.കെ. ലോണ്‍ ആശുപത്രിയില്‍ 35 ദിവസത്തിനിടെ മരിച്ച നവജാത ശിശുക്കളുടെ എണ്ണം 107 ആയി.
കഴിഞ്ഞ ഡിസംബറില്‍ മാത്രം 100 ശിശുക്കളാണ് ഇൗ സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ചത്. ഈ വര്‍ഷം ഇതുവരെ ഏഴ് കുട്ടികള്‍ കൂടി മരിച്ച സാഹചര്യത്തില്‍ കേന്ദ്ര സംഘം ആശുപത്രിയില്‍ പരിശോധനക്കെത്തി. ജോഥ്പുര്‍ എ.ഐ.ഐ.എം.എസിലെ വിദഗ്ധരടങ്ങുന്ന സംഘം ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ചികിത്സ പിഴവ് വന്നിട്ടുണ്ടോയെന്നും പരിശോധിക്കുകയാണ്. ആശുപത്രിയിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് ശിശുമരണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എത്ര ഫണ്ട് അനുവദിക്കേണ്ടി വരുമെന്ന കണക്കെടുപ്പും വിദഗ്ധര്‍ നടത്തും.
0 Comments