പോസ്റ്റോഫീസ് ഉപരോധ കേസ്: പി ജയരാജന്റെ ശിക്ഷ ഹൈക്കോടതി റദ്ദാക്കി


കൊച്ചി | കൂത്തുപറമ്ബ് പോസ്റ്റോഫീസ് ഉപരോധ കേസില്‍ സി പി എം നേതാവ് പി ജയരാജനെ ശിക്ഷിച്ച മജിസ്ട്രേറ്റ് കോടതി വിധി ഹൈക്കോടതി റദ്ദാക്കി. ജയരാജനെതിരെ മതിയായ തെളിവില്ലെന്നും പോലീസ് ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും ജസ്റ്റിസ് എന്‍ അനില്‍കുമാര്‍ വ്യക്തമാക്കി. വിധി ചോദ്യം ചെയ്തുള്ള ജയരാജന്റെ റിവിഷന്‍ ഹരജി പരിഗണിച്ചാണ് കോടതി നടപടി.

പെട്രോളിയം വില വര്‍ധനക്കെതിരെ 1991 ല്‍ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് പോസ്റ്റോഫീസ് ഉപരോധിച്ചതിനാണ് ജയരാജനെ പ്രതിയാക്കി കേസെടുത്തിരുന്നത്. വിവിധ വകുപ്പുകള്‍ പ്രകാരം രണ്ടര വര്‍ഷം തടവും 15,000 രൂപ പിഴയുമാണ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്.