ഡി.ജി.പിക്കെതിരായ ആരോപണങ്ങള്‍ എന്‍.ഐ.എ അന്വേഷിക്കണം -കുഞ്ഞാലിക്കുട്ടി


തിരുവനന്തപുരം: ഡി.ജി.പി ലോക്നാഥ് ബെഹ്റക്കെതിരായ സി.എ.ജി റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ എന്‍.ഐ.എ അന്വേഷിക്കണമെന്ന് മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. സി.എ.ജി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകള്‍ ഗൗരവമുള്ളതാണെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

ആരോപണവിധേയനായ ലോക്നാഥ് ബെഹ്റയെ ഡി.ജി.പി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.