പിതാവിനെ കൊലപ്പെടുത്തിയയാളുടെ കുടുംബത്തിന് കിടപ്പാടം നല്കി മക്കള്‍
തലയോലപ്പറമ്ബ്: പ്രണയദിനത്തില്‍ കാരുണ്യഗാഥ തീര്‍ത്ത് നൈസിയും കുടുംബവും. പിതാവിനെ കൊലപ്പെടുത്തിയ പ്രതിയുടെ കുടുംബത്തിന് തലചായ്ക്കാന്‍ ഇടം നല്‍കിയാണ് പ്രണയദിനത്തില്‍ നൈസി പുതുമാതൃക തീര്‍ത്തത്. തലയോലപ്പറമ്ബിലെ പണമിടപാടുകാരനായ കാലായില്‍ മാത്യുവിെന്റ കൊലപാതകകേസിലെ പ്രതി അനീഷിെന്റ കുടുംബത്തിനാണ് മാത്യുവിെന്റ മക്കളും ഭാര്യയും ചേര്‍ന്ന് അഞ്ച് സെന്റ് സ്ഥലവും വീടും കൈമാറിയത്. കണ്ണീരോടെ അനീഷിെന്റ പിതാവ് വാസു ഇതേറ്റ് വാങ്ങി.
തലയോലപ്പറമ്ബ് സെന്റ് ജോര്‍ജ് പള്ളി വികാരി വര്‍ഗീസ് ചെരപ്പറമ്ബില്, സഹ വികാരി ജിേന്റാ പടയാറ്റില്‍, കൈക്കാരന്മാരായ സണ്ണി പള്ളിക്കമ്യാലില്‍ കുര്യാക്കോസ് മഠത്തികുന്നേല്‍, കേന്ദ്ര സമിതി വൈസ് ചെയര്മാന് ബേബി പുത്തന്‍പറമ്ബില്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മാത്യുവിെന്റ മകള്‍ നൈസി തീറാധാരം വാസുവിന് കൈമാറി.പണമിടപാടുകാരനായ മാത്യുവും പ്രതിയായ അനീഷും തമ്മില്‍ സാമ്ബത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. അനീഷ് കടം വാങ്ങിയ പണം തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് മാത്യു അനീഷിെന്റ അഞ്ച് സെന്റ് സ്ഥലവും വീടും തീറെഴുതി വാങ്ങി.
ഇേതതുടര്ന്നുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. മാത്യു കൊല്ലപ്പെട്ടതാണെന്ന് ആദ്യം വിവരമുണ്ടായിരുന്നില്ല. കാണാതായതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. നാടുവിട്ടതാകാമെന്ന നിഗമനത്തിലേക്ക് വീട്ടുകാര്‍ എത്തി. ഇതിനിടെ നാടകീയമായാണ് കൊലപാതക വിവരം പുറത്തുവന്നത്. മാത്യുവിനെ കാണാതായി എട്ടുവര്‍ഷത്തിനുശേഷം അനീഷിെന്റ പിതാവ് വാസുവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തെന്റ മകനാണ് മാത്യുവിനെ കൊലപ്പെടുത്തിയതെന്ന് നൈസിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അനീഷ് അറസ്റ്റിലായി.
മകന് ചെയ്ത തെറ്റ് മറച്ചുവെക്കാതെ സമൂഹത്തിനു മുന്നില്‍ തുറന്നുകാട്ടിയ വാസുവിന് മാത്യുവിെന്റ കുടുംബാംഗങ്ങള്‍ നല്കുന്ന സ്നേഹോപഹാരം കൂടിയായി വസ്തു കൈമാറ്റം. അന്ന് മാത്യു എഴുതി വാങ്ങിയ അഞ്ച് സെന്റ് സ്ഥലവും വീടുമാണ് പണമൊന്നും വാങ്ങാതെ മടക്കി നല്‍കിയത്.
0 Comments