മാര്‍ച്ചിനകം രണ്ട്​ ലക്ഷം കോടി പിരിച്ചെടുക്കണം; ആദായ നികുതി വകുപ്പിനോട്​ കേന്ദ്രം



ന്യൂഡല്‍ഹി: 2020 മാര്‍ച്ചിനകം രണ്ട്​ ലക്ഷം കോടി പിരി​െച്ചടുക്കണമെന്ന്​ ആദായ നികുതി വകുപ്പിനോട്​ കേന്ദ്രസര്‍ക്കാര്‍. ആദായ നികുതി കുടിശ്ശിക ഈടാക്കാനുള്ള വിവിദ്​ സേ വിശ്വാസ്​ പദ്ധതിയിലൂടെ പണം പിരിച്ചെടുക്കാനാണ്​ നിര്‍ദേശം. ജൂണ്‍ 2020നാണ്​ പദ്ധതി അവസാനിക്കുന്നത്​. അതിന്​ മുമ്ബ്​ തന്നെ പരമാവധി തുക പിരിച്ചെടുക്കാനാണ്​ കേന്ദ്രസര്‍ക്കാറിന്‍െറ പദ്ധതിയെന്ന്​ ഇന്ത്യന്‍ എക്​സ്​പ്രസ്​ റിപ്പോര്‍ട്ട്​ ചെയ്യുന്നു.

പുതിയ പദ്ധതി മാര്‍ച്ച്‌​ ആദ്യവാരം നിലവില്‍ വരുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. പ്രധാനമന്ത്രിയുടെ ഓഫീസിന്‍െറ നേരിട്ടുള്ള മേല്‍നോട്ടത്തിലാവും പദ്ധതി നടപ്പിലാക്കുക. റവന്യു സെക്രട്ടറി അജയ്​ ഭൂഷണ്‍ പാണ്ഡേ പ്രത്യക്ഷ നികുതി വകുപ്പ്​ ചെയര്‍മാന്‍ പി.സി മുഡി എന്നിവരായിക്കും പദ്ധതിക്ക്​ നേതൃത്വം നല്‍കുക.
4,83,000 പ്രത്യക്ഷ നികുതിയുമായി ബന്ധപ്പെട്ട കേസുകള്‍ ഇപ്പോഴും പരിഹാരമില്ലാതെ തുടരുകയാണെന്നാണ്​ കേന്ദ്രസര്‍ക്കാറിന്‍െറ കണക്കുകളില്‍ നിന്ന്​ വ്യക്​തമാക്കുന്നത്​. ഇതില്‍ തീര്‍പ്പുണ്ടാക്കുകയാണ്​ വിവിദ്​ വിശ്വാസ്​ പദ്ധതിയുടെ ലക്ഷ്യം.

Post a Comment

0 Comments