കേ​ജ​രി​വാ​ള്‍ ആ​പ്പ് ആ​സ്ഥാ​ന​ത്ത്‌; പ്ര​തി​ക​ര​ണം പി​ന്നീ​ട്



ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ആം ​ആ​ദ്മി പാ​ര്‍​ട്ടി വീ​ണ്ടും വ​ന്‍ മു​ന്നേ​റ്റം ന​ട​ത്തു​ന്ന​തി​നി​ടെ പാ​ര്‍​ട്ടി ത​ല​വ​നും മു​ഖ്യ​മ​ന്ത്രി​യു​മാ​യ അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ പാ​ര്‍​ട്ടി ആ​സ്ഥാ​ന​ത്തെ​ത്തി. നൂ​റു ക​ണ​ക്കി​ന് പ്ര​വ​ര്‍​ത്ത​രു​ടെ ആ​ഹ്ലാ​ദാ​ര​വ​ങ്ങ​ള്‍​ക്കി​ട​യി​ലൂ​ടെ​യാ​ണ് കേ​ജ​രി​വാ​ള്‍ പാ​ര്‍​ട്ടി ഓ​ഫീ​സി​ലേ​ക്ക് എ​ത്തി​യ​ത്.

ഇ​പ്പോ​ള്‍ പ്ര​തി​ക​ര​ണ​ത്തി​നി​ല്ലെ​ന്ന് കേ​ജ​രി​വാ​ള്‍ മാ​ധ്യ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി. ഫലം ഔദ്യോഗികമായി വന്നതിനു ശേഷം പ്രതികരിക്കാമെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍. ഡല്‍ഹിയില്‍ 50 ഇ​ട​ങ്ങ​ളിലാണ് ആ​പ്പ് മു​ന്നി​ട്ട് നി​ല്‍​ക്കു​ന്നത്

Post a Comment

0 Comments