തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ​ ര​ണ്ട്​ ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന സെ​ന്‍​സ​സി​ല്‍ സ​ര്‍​ക്കാ​ര്‍ പൂ​ര്‍​ണ​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പറഞ്ഞു . ഇന്നലെ നി​യ​മ​സ​ഭ​യി​ല്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്​​ണ​ന്റെ ചോ​ദ്യ​ത്തി​ന്​ മ​റു​പ​ടി ന​ല്‍​കു​ക​യാ​യി​രു​ന്നു അദ്ദേഹം . വിഷയം ര​ജി​സ്​​ട്രാ​ര്‍ ആ​ന്‍​ഡ്​​ സെ​ന്‍​സ​സ്​ ക​മീ​ഷ​ണ​റെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി .

'ജ​ന​സം​ഖ്യ ക​ണ​ക്കെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക്​ പ​രി​ശീ​ല​നം ന​ല്‍​കാ​നും ക​ണ​ക്കെ​ടു​പ്പി​നും വി​വി​ധ ത​ട്ടി​ലു​ള്ള ജീ​വ​ന​ക്കാ​രെ ചു​മ​ത​ല​​പ്പെ​ടു​ത്തു​ക, ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ജീ​വ​ന​ക്കാ​രു​ടെ സ്​​ഥ​ലം മാ​റ്റം നി​ര്‍​ത്തി​വെ​​ക്കു​ക, ക​ണ​ക്കെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യാ​വ​ലി​ക​ള്‍ പു​നഃ​പ്ര​സി​ദ്ധീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്' - മുഖ്യമന്ത്രി പറഞ്ഞു .
അ​തേസ​മ​യം, ദേ​ശീ​യ ജ​ന​സം​ഖ്യ ര​ജി​സ്​​റ്റ​ര്‍ പു​തു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ ഏ​റ്റെ​ടു​ത്ത്​ ന​ട​ത്താ​നോ അ​തു​മാ​യി സ​ഹ​ക​രി​ക്കാ​നോ ക​ഴി​യി​ല്ലെ​ന്ന്​ കേന്ദ്ര സര്‍ക്കാരെ അറിയിച്ചിട്ടുണ്ടെന്നും മു​ഖ്യ​മ​ന്ത്രി പിണറായി വിജയന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.