നടിയെ ആക്രമിച്ച കേസ്​: നിര്‍ണായക സാക്ഷിയുടെ വിസ്​താരം ഇന്ന്


കൊ​ച്ചി: ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച്‌​ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ സം​ഭ​വ​ത്തി​ല്‍ നി​ര്‍​ണാ​യ​ക സാ​ക്ഷി​യു​ടെ വി​സ്​​താ​രം വെ​ള്ളി​യാ​ഴ്​​ച ന​ട​ക്കും. കേ​സി​ലെ 104ാം സാ​ക്ഷി​യും പ​ള്‍​സ​ര്‍ സു​നി​യു​ടെ സു​ഹൃ​ത്തു​മാ​യ അ​മ്ബ​ല​പ്പു​ഴ സ്വ​ദേ​ശി മ​നു​വി​നെ​യാ​ണ്​ എ​റ​ണാ​കു​ളം അ​ഡീ​ഷ​ന​ല്‍ സെ​ഷ​ന്‍​സ്​ കോ​ട​തി വി​സ്​​ത​രി​ക്കു​ന്ന​ത്.

ന​ടി​യെ ആ​ക്ര​മി​ച്ച വാ​ഹ​ന​ത്തി​ല്‍​വെ​ച്ച്‌​ പ്ര​തി​ക​ള്‍ പ​ക​ര്‍​ത്തി​യ ദൃ​ശ്യ​ങ്ങ​ള്‍ പ​ള്‍​സ​ര്‍ സു​നി മ​നു​വി​നെ കാ​ണി​ച്ച​താ​യാ​ണ്​ പ്രോ​സി​ക്യൂ​ഷ​ന്‍ പ​റ​യു​ന്ന​ത്. ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ക്കാ​നാ​ണ്​ വി​സ്​​ത​രി​ക്കു​ന്ന​ത്. ക​ണ്ട ദൃ​ശ്യ​ങ്ങ​ള്‍ ഉ​റ​പ്പു​വ​രു​ത്താ​ന്‍ ദൃ​ശ്യ​ങ്ങ​ള്‍ കോ​ട​തി​യി​ല്‍ സാ​ക്ഷി​യെ കാ​ണി​ക്കും. വ്യാ​ഴാ​ഴ്​​ച വി​സ്​​ത​രി​ക്കാ​നാ​ണ്​ തീ​രു​മാ​നി​ച്ചി​രു​​ന്ന​തെ​ങ്കി​ലും സ​മ​യ​ക്കു​റ​വ്​ മൂ​ലം വെ​ള്ളി​യാ​ഴ്​​ച​ത്തേ​ക്ക്​ മാ​റ്റു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ശേ​ഷം അ​മ്ബ​ല​പ്പു​ഴ​യി​ലെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ്​ മ​നു​വി​നെ പ​ള്‍​സ​ര്‍ സു​നി ദൃ​ശ്യ​ങ്ങ​ള്‍ കാ​ണി​ച്ച​ത്. മ​നു​വി​​െന്‍റ ഭാ​ര്യ​യെ​യും ത​മ്മ​ന​ത്തു​ള്ള പ​ള്‍​സ​ര്‍ സു​നി​യു​ടെ സു​ഹൃ​ത്തി​നെ​യും വ്യാ​ഴാ​ഴ്​​ച വി​സ്​​ത​രി​ച്ചു. അ​ഞ്ച്​ സാ​ക്ഷി​ക​ളെ​ക്കൂ​ടി വെ​ള്ളി​യാ​ഴ്​​ച വി​സ്​​ത​രി​ക്കാ​ന്‍ സ​മ​ന്‍​സ്​ അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തി​ല​ധി​ക​വും പ​ള്‍​സ​ര്‍ സു​നി​യു​ടെ സു​ഹൃ​ത്തു​ക്ക​ളാ​ണ്.

ജ​നു​വ​രി 30ന്​ ​തു​ട​ങ്ങി​യ വി​ചാ​ര​ണ​യി​ല്‍ ഇ​തു​വ​രെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ന​ടി​യെ​യ​ട​ക്കം 12 സാ​ക്ഷി​ക​ളെ വി​സ്​​ത​രി​ച്ചു.