സഹകരണ ജീവനക്കാർ പ്രകടനവും പൊതുയോഗവും നടത്തി
ഇരിട്ടി : സഹകരണ മേഖലയെ തകർക്കുന്ന ജനവിരുദ്ധ കേന്ദ്ര ബഡ്ജറ്റ് നിർദ്ദേശങ്ങൾക്കെതിരെ കെ സി ഇ യു ഇരിട്ടി ഏറിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ സഹകരണ ജീവനക്കാരുടെ പ്രകടനവും പൊതുയോഗവും നടത്തി. പഴയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പൊതുയോഗത്തിൽ അനൂപ് ചന്ദ്രൻ, സി.ജി.നാരായണൻ എന്നിവർ സംസാരിച്ചു.




0 Comments