രക്ത അണലിയുടെ കടിയേറ്റ വാവ സുരേഷിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു
തിരുവനന്തപുരം: രക്ത അണലിയുടെ കടിയേറ്റ് ചികിത്സയില്‍ കഴി യുന്ന പാമ്ബുപിടിത്തക്കാരന്‍ വാവ സുരേഷിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. സുരേഷ് ഇപ്പോഴും ഐസിയുവില്‍ ചികിത്സയിലാണ്. ശക്തമായ കടിയേറ്റത് ശരീരത്തില്‍ വലിയ വ്യതിയാനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഹൃദയമിടിപ്പില്‍ വ്യത്യാസം കാണുന്നുണ്ട്. അപകടനില തരണം ചെയ്തതായി പറയാന്‍ സാധിക്കില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ് ഷര്‍മ്മദ് അറിയിച്ചു. ദിവസങ്ങള്‍ക്കു മുമ്ബ് പത്തനാപുരം ഭാഗത്ത് പാമ്ബിനെ പിടിച്ചതിനു ശേഷം അതിനെ നാട്ടുകാര്‍ക്കു മുമ്ബില്‍ വീണ്ടും പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വാവ സുരേഷിന് കടിയേറ്റത്.
0 Comments