മൂന്നാര്‍ പോതമേട്ടില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു:രണ്ടുപേര്‍ക്ക് പരിക്ക്
മൂന്നാര്‍: മൂന്നാര്‍ പോതമേട്ടില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തൃശൂര്‍ വെറ്റിലപ്പാറ സ്വദേശി ചെരിവില്‍ കാലായില്‍ രാഗേഷ്(30), പത്തനാപുരം എ.ജി ഭവനില്‍ കെ. പുഷ്പാംഗദന്‍(67) എന്നിവരാണ് മരിച്ചത്.
പാമ്ബാടി സ്വദേശി അജയ്, കോതമംഗലം സ്വദേശി കുര്യാക്കോസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂന്നാര്‍ സന്ദര്‍ശിക്കാനെത്തിയ നാലംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. രാത്രിയില്‍ തിരികെ വരികയായിരുന്ന ഇവരുടെ ജീപ്പ് നിയന്ത്രണം വിട്ട് 200 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
0 Comments