വഴിയിൽ കുടുങ്ങിയ കെ എസ് ആർ ടി സി ബസിന് രക്ഷകരായി കെ എസ് ആർ ടി സി സംരക്ഷണസമതി.
കേളകം: ടയർ പഞ്ചാറായി വഴിയിൽ കുടുങ്ങിയ കെ എസ് ആർ ടി സി ബസിന് സഹായവുമായി കേളകം കെ എസ് ആർ ടി സി സംരക്ഷണസമതി അംഗങ്ങൾ. രാത്രി 7:30 ന് കേളകത്ത് എത്തുന്ന ഇരിട്ടി കുന്നത്തൂർ പാടി ബസ് ആണ് ടയർ പഞ്ചറായി വഴിക്കാകേണ്ടിയിരുന്നത്. കെ എസ് ആർ ടി സി സംരക്ഷണസമതി അംഗങ്ങൾ പകരം ടയർ നല്കി. അംഗങ്ങളും ജീവനക്കാരും ചേർന്ന് ടയർ മാറ്റി യാണ് തുടർന്ന് യാത്ര തുടരാനായത്. നിറയയെ യാത്രക്കാരുമായി വന്ന ബസ് വഴിയിൽ യാത്ര അവസാനിപ്പിക്കേണ്ടിയിരുന്നിടത്താണ് സമതിയുടെ അവസരോജിതമായ ഇടപെടൽ . സംരക്ഷണസമതി പ്രസിഡന്റ് അഡ്വ: ഇ.ജി റോയി, അംഗങ്ങളായ എലിയാസ്, അനിൽ, എം.ടി ബെന്നി , പ്രമോദ് തുടങ്ങിയവർ നേതൃത്വം നല്കി.
0 Comments