തിരുവനന്തപുരം: ക്യാന്‍സര്‍ ചികിത്സക്ക് ശേഷം രോഗിയുടെ വായില്‍ രോമവളര്‍ച്ചയുണ്ടായ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി. ഡോക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
ഒരു വറ്റ് ഭക്ഷിക്കാനാകാതെ ഒരിറക്ക് വെള്ളം കുടിക്കാനാകാതെ വായില്‍ നിറയെ രോമവുമായാണ് വെള്ളറട സ്വദേശി സ്റ്റീഫന്റെ സമാനതകളില്ലാത്ത ദുരിത ജീവിതം. വായിലെ ശസ്ത്രക്രിയയ്ക്കു ശേഷം കീഴ്താടിയില്‍ നിന്നെടുത്ത ചര്‍മം തുന്നിച്ചേര്‍ത്തതോടെയാണ് വായില്‍ രോമം വളരാന്‍ തുടങ്ങിയത്. ദുരിതത്തിന് പരിഹാരം തേടി ശസ്ത്രക്രിയ നടത്തിയ തിരുവനന്തപുരം ആര്‍ സി സിയിലെത്തിയ സ്റ്റീഫനോട് രോമം വെട്ടാന്‍ ബാര്‍ബറെ വിളിക്കാനാണ് ഡോക്ടര്‍ പറഞ്ഞതെന്നും കുടുംബം കണ്ണീരോടെ പറയുന്നു. കഴിഞ്ഞവര്‍ഷം ജൂലൈ 9നാണ് വായിലെ അര്‍ബുദ മുഴ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ നടന്നത്. വീട്ടിലെത്തി ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ രോമം വളരാന്‍ തുടങ്ങി. തീര്‍ത്തും അസാധാരണമല്ല ഇതെന്നും രോമം നീക്കം ചെയ്യാനുള്ള ചികില്‍സയാണ് പരിഹാരമെന്നുമാണ് അര്‍ബുദ ശസ്ത്രക്രിയാ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.
സ്റ്റീഫന്‍റെ ദുരിതജീവിതം ചര്‍ച്ചയായതോടെയാണ് സര്‍ക്കാര്‍ ഇടപെടുന്നത്. ഡോക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി പറഞ്ഞു. വായിലെ മുഴ നീക്കം ചെയ്യുമ്ബോള്‍ പകരം സാധാരണയായി താടിയിലെ ചര്‍മ്മമാണ് വെച്ചു ചേര്‍ക്കാറുള്ളതെന്നാണ് ആര്‍സിസി അധികൃതരുടെ വിശദീകരണം.
0 Comments