കേന്ദ്രബജറ്റ് 2020: പ്രധാന പ്രഖ്യാപനങ്ങള്‍
* ജിഎസ്ടി ഏറ്റവും പ്രധാനപ്പെട്ട സാന്പത്തിക പരിഷ്കാരം
* ബാങ്കുകളുടെ കിട്ടാക്കടം കുറച്ചു
* പണപ്പെരുപ്പം നിയന്ത്രിക്കാനായി
* പാവപ്പെട്ടവര്‍ക്കുള്ള പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കി
* സന്പദ്വ്യവസ്ഥയുടെ അടിത്തറ ശക്തം
* കാര്‍ഷിക മേഖലയ്ക്ക് 16 കര്‍മപദ്ധതികള്‍
* കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക ലക്ഷ്യം
* സാന്പത്തികപുരോഗതി എല്ലാവരിലും എത്തിക്കും
* സൗരോര്‍ജ പന്പുകള്‍ 20 ലക്ഷം കര്‍ഷകര്‍ക്ക്
* തരിശിടങ്ങളില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കും
* കാര്‍ഷികവിപണി ഉദാരമാക്കും
* ജലദൗര്‍ലഭ്യം നേരിടാന്‍ 100 ജില്ലകള്‍ക്ക് പ്രത്യേക പദ്ധതി
* ഗ്രാമീണ വനിതകള്‍ക്ക് ധന്യലക്ഷ്മി പദ്ധതി
* വ്യോമമന്ത്രാലയം കൃഷി ഉഡാന്‍ പദ്ധതി നടപ്പാക്കും
* കാര്‍ഷിക ചരക്ക് കൈമാറ്റത്തിന് കിസാന്‍ ട്രെയിനുകള്‍ തുടങ്ങും
* കാര്‍ഷികസംഭരണ കേന്ദ്രങ്ങള്‍ തുടങ്ങും
* നബാര്‍ഡ് സ്കീമുകള്‍ വിപുലീകരിക്കും
* ജൈവകൃഷിക്ക് പ്രോത്സാഹനം
* കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്
* 15 ലക്ഷം കോടി രൂപ കാര്‍ഷികവായ്പ നല്‍കും
* 10.8 കോടി മെട്രിക് ടണ്‍ പാലുത്പാദനം 2025-നകം
* ഹോര്‍ട്ടികള്‍ച്ചര്‍ പ്രോത്സാഹനത്തിന് ഒരുജില്ല-ഒരു ഉത്പന്നം പദ്ധതി.
* ബാങ്കിതര ധനകാര്യസ്ഥാപനങ്ങള്‍ക്കും സഹകരണബങ്കുകള്ക്കും പിന്തുണ
* ഗ്രാമീണ വികസനത്തിന് 1.23 ലക്ഷം കോടി
* കാര്‍ഷികമേഖലയ്ക്ക് 2.83 ലക്ഷം കോടി
* ആയുഷ്മാന്‍ പദ്ധതി വിപുലീകരിക്കും.
* കൂടുതല്‍ ആശുപത്രികളില്‍ ആയുഷ്മാന്‍ പദ്ധതി
* സ്വച്ഛ്ഭാരതിന് 12,300 കോടി
* ജന്‍ആരോഗ്യ യോജനയ്ക്ക് 69,000 കോടി
* ജല്‍ ജീവന് മിഷന് 3.6 ലക്ഷം കോടി
* 2025 ഓടെ ക്ഷയരോഗ നിര്‍മാര്‍ജനം
* മിഷന് ഇന്ദ്രധനുഷ് വിപുലീകരിച്ചു
* വിദ്യാഭ്യാസരംഗത്ത് നേരിട്ടുള്ള വിദേശനിക്ഷേപം
* പുതിയ വിദ്യാഭ്യാസനയം ഉടന്‍
* പിപിപി മാതൃകയില്‍ കൂടുതല്‍ ആശുപത്രികളെ ചേര്‍ക്കാന്‍ പദ്ധതി
* 150 സര്‍വകലാശാലകളില്‍ പുതിയ കോഴ്സുകള്‍
* ഡിഗ്രിതലത്തില്‍ ഓണ്‍ലൈന്‍ കോഴ്സുകള്‍
* ജില്ലാ ആശുപത്രികളില്‍ മെഡിക്കല്‍കോളജുകള്‍
* വിദ്യാഭ്യാസമേഖലയ്ക്ക് 99,300 കോടി
* ദേശീയ പോലീസ്, ഫൊറന്‍സിക് സര്‍വകലാശാലകള്‍ സ്ഥാപിക്കും
* 122 ജില്ലകളില്‍ ആയുഷ് ആശുപത്രികള്‍
* ശുദ്ധമായ കുടിവെള്ളം എത്തിക്കാന്‍ 3.62 കോടി
* അഞ്ച് പുതിയ സ്മാര്‍ട് സിറ്റികള്‍
* ഇലക്ട്രോണിക് നിര്‍മാണ രംഗത്ത് വന്‍ പദ്ധതികള്‍
* മൊബൈല്‍ഫോണ്‍ നിര്‍മാണത്തിന് പ്രത്യേക പരിഗണന
* അടിസ്ഥാനസൗകര്യ വികസനത്തിന് 100 ലക്ഷം കോടി
* ദേശീയ ടെക്സ്റ്റൈല്‍ മിഷന് 1,480 കോടി
* വ്യവസായമേഖലയ്ക്ക് 27,300 കോടി
* ട്രെയിനുകളില്‍ കര്‍ഷകര്‍ക്കായി പ്രത്യേക ബോഗികള്‍
* 11000 കി.മീ. റെയില്‍ വൈദ്യുതീകരിക്കും
* 2024-ഓടെ 100 പുതിയ വിമാനത്താവളങ്ങള്‍
* എല്ലാ ജില്ലകളിലും ജന്‍ ഔഷധി കേന്ദ്രങ്ങള്‍
* 1.7 ലക്ഷം കോടി ഗതാഗതമേഖലയ്ക്ക്
* ട്രാക്കുകളില്‍ സോളാര്‍ പാനലുകള്‍
* പ്രീപെയ്ഡ് വൈദ്യുതിമീറ്റര്‍
* ഗ്യാസ് ഗ്രിഡ് വിപുലീകരിക്കും
* ഒരുലക്ഷം പഞ്ചായത്തുകളില്‍ ഒഎഫ്സി സൗകര്യം
* 6,000 കി.മീ. ദേശീയപാത 2024-ഓടെ
* ഊര്‍ജമേഖലയ്ക്ക് 22,000 കോടി
* 150 പുതിയ ട്രെയിനുകള്‍
* വനിതാക്ഷേമത്തിന് 28,600 കോടി
* എസ്സി വിഭാഗത്തിന് 85,000 കോടി
* എസ്ടി വിഭാഗത്തിന് 53,700 കോടി
* സാംസ്കാരിക മന്ത്രാലയത്തിന് 3,150 കോടി
* മുതിര്‍ന്ന പൗരന്മാര്ക്ക് 9,500 കോടി
* അഞ്ച് ചരിത്രപ്രധാന കേന്ദ്രങ്ങള്‍ വികസിപ്പിക്കും
* വിനോദസഞ്ചാര മേഖലയ്ക്ക് 2,500 കോടി
* വായുമലിനീകരണം ഒഴിവാക്കാന്‍ 4,400 കോടി
0 Comments