അടിസ്ഥാന സൗകര്യവികസനത്തിന് 100 ലക്ഷം കോടി; അഞ്ച് പുതിയ സ്മാര്‍ട്ട് സിറ്റികള്‍
ന്യൂഡല്‍ഹി: രാജ്യത്ത് അഞ്ച് പുതിയ സ്മാര്‍ട്ടികള്‍ പ്രഖ്യാപിച്ച് രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്ബൂര്‍ണ ബജറ്റ്. ഇതിനുപുറമെ പൊതു സ്വകാര്യ പങ്കാളത്തത്തോടെ സംസ്ഥാനങ്ങളുമായി ചേര്‍ന്ന് സ്മാര്‍ട്ട് സിറ്റികള്‍ സ്ഥാപിക്കുമെന്നും ധനമന്ത്രി ബജറ്റവതരണത്തിനിടെ വ്യക്തമാക്കി.
ഇലക്ടോണിക് നിര്‍മ്മാണ മേഖലയില്‍ ഉത്പാദനം വര്‍ധിപ്പിക്കും
മൊബൈല്‍ നിര്‍മ്മാണത്തിന് പ്രത്യേക പരിഗണന
എല്ലാ ജില്ലകളിലും കയറ്റുമതി ഹബ്ബുകള്‍
വ്യവസായ മേഖലയ്ക്ക് 27,300 കോടി
നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ക്ലിയറന്‍സ് സെല്‍
അടിസ്ഥാന സൗകര്യ വികസനത്തിനായി അഞ്ച് വര്‍ഷം കൊണ്ട് 100 ലക്ഷം കോടി ചിലവഴിക്കും
ദേശീയ ടെക്സ്‌റ്റൈല്‍ മിഷന് 1480 കോടി
100 പുതിയ വിമാനത്താവളങ്ങള്‍ 2024 ന് മുമ്ബായി ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കും
6000 കി.മി ദേശീയ പാത 2024ന് മുമ്ബ് നിര്‍മ്മിക്കും
മൂന്നു വര്‍ഷത്തിനുള്ളില്‍ ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേ പൂര്‍ത്തീകരിക്കും
1.7 ലക്ഷം കോടി ഗതാഗത മേഖലയ്ക്ക്
ചെന്നൈ-ബെംഗളൂരു എക്സ്പ്രവേ വേ നിര്‍മ്മിക്കും
0 Comments