ഇത് ഓവര്‍ ആക്ടിങ്ങ്; പൊതുവേദിയില്‍ പൊട്ടിക്കരഞ്ഞ നടിക്ക് ട്രോള്‍.

ഇത് ഓവര്‍ ആക്ടിങ്ങ്; പൊതുവേദിയില്‍ പൊട്ടിക്കരഞ്ഞ നടിക്ക് ട്രോള്‍.




പൊതുചടങ്ങിനിടെ പൊട്ടിക്കരഞ്ഞ ബോളിവുഡ് താരം ദിയ മിര്‍സക്ക് സമൂഹമാധ്യമങ്ങളില്‍ ട്രോള്‍. ജയ്പൂർ സാഹിത്യ ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയതായിരുന്നു താരം.

ആരും ആരേയും സഹാനുഭൂതിയില്‍ നിന്ന് പിന്തിരിപ്പിക്കരുതെന്നും കരയാൻ ഭയക്കേണ്ടതില്ലെന്നും പറഞ്ഞുകൊണ്ടായിരുന്നു സംസാരം. എല്ലാത്തിന്‍റെയും പൂർണ വ്യാപ്തി അനുഭവിക്കണമെന്നും ഇത് അഭിനയമല്ലെന്നും പറഞ്ഞ താരം കണ്ണീർ തുടക്കാന്‍ ട്വിഷ്യു എത്തിച്ചപ്പോൾ പേപ്പർ തനിക്ക് വേണ്ടെന്നു പറഞ്ഞാണ് കരച്ചില്‍ തുടര്‍ന്നത്.

പ്രശസ്ത ബാസ്കറ്റ് ബോൾ താരം കോബി ബ്രയന്റും മകൾ ജിയാനയും ഹെലികോപ്പ്റ്റർ അപകടത്തിൽ‌ കൊല്ലപ്പെട്ട വാർത്തയാണ് തന്നെ കരയിപ്പിച്ചതെന്ന് പിന്നീട് ദിയ പറഞ്ഞു. വാര്‍ത്ത തന്നെ വല്ലാതെ അസ്വസ്ഥയാക്കിയെന്നും തന്‍റെ രക്തസമ്മർദ്ദം കുറയുന്നതിന് കാരണമാക്കിയെന്നും താൻ അദ്ദേഹത്തിന്‍റെ വലിയ ആരാധികയാണെന്നും ദിയ പറഞ്ഞു. ദിയയ്ക്ക് സദസ്സിൽനിന്ന് വൻ കൈയ്യടി ലഭിച്ചെങ്കിലും വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ ട്രോളാണ് നേടിക്കൊടുത്തത്.

Post a Comment

0 Comments