'നാളത്തെ കേരളം ലഹരിമുക്ത നവകേരളം' രക്ഷിതാക്കൾക്ക് വിമുക്തി ബോധവൽക്കരണ ക്ലാസ് നൽകി

'നാളത്തെ കേരളം ലഹരിമുക്ത നവകേരളം' രക്ഷിതാക്കൾക്ക് വിമുക്തി ബോധവൽക്കരണ ക്ലാസ് നൽകി




'നാളത്തെ കേരളം ലഹരിമുക്ത നവകേരളം' - 90 ദിന തീവ്രയത്ന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി മന്ദംചേരി ശ്രീനാരായണ പബ്ലിക് ലൈബ്രറി ലഹരിവിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിൽ കൊട്ടിയൂർ എസ്എൻഎൽപി സ്കൂൾ രക്ഷിതാക്കൾക്ക് പിടിഎ മീറ്റിങ്ങിനോടനുബന്ധിച്ച് വിമുക്തി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നൽകി.

പേരാവൂർ റേഞ്ചിലെ സിവിൽ എക്സൈസ് ഓഫീസർ പി.എസ്.ശിവദാസൻ ബോധവൽക്കരണ ക്ലാസെടുത്തു. പിടിഎ പ്രസിഡന്റ് കെ.ഡി.മുരളീധരൻ അധ്യക്ഷത വഹിച്ചു.

വായനശാല പ്രസിഡന്റ് വി.എ.രാജപ്പൻ മാസ്റ്റർ, സ്കൂൾ മാനേജർ ടി.വി.അപ്പു,  പ്രധാനാധ്യാപകൻ പി.കെ.ദിനേശൻ മാസ്റ്റർ, കെ.സി.പസന്ത് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments