ശമ്ബളത്തോടൊപ്പം പെന്‍ഷനും വാങ്ങുന്ന വിരുതന്മാര്‍ ജാഗ്രതൈ, ഉടന്‍ പിടിവീഴും
തിരുവനന്തപുരം: സര്‍ക്കാരിനെ കബളിപ്പിച്ച് ശമ്ബളത്തോടൊപ്പം പെന്‍ഷനും വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയുമായി ധനവകുപ്പ്. സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍-പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ അടക്കം നിരവധി പേര്‍ ഇങ്ങനെ അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയെടുക്കുന്നുവെന്നാണ് കണ്ടെത്തല്‍. അനര്‍ഹമായി കൈപ്പറ്റിയ തുക തിരിച്ചടച്ചില്ലെങ്കില്‍ വകുപ്പുതല നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
അനര്‍ഹരെ 'അടപടലം ' പിടികൂടും
സര്‍ക്കാരിനെ കബളിപ്പിച്ച് അനര്‍ഹമായി നേടിയ പെന്‍ഷന്‍ തുക ഉടന്‍ തിരികെയടക്കണമെന്നാണ് നിര്‍ദ്ദേശം. കുടുംബ പെന്‍ഷന്‍ വാങ്ങിയിരുന്നവര്‍ പിന്നീട് സര്‍ക്കാര്‍ ജോലി ലഭിച്ചപ്പോള്‍ ഇത് മറച്ചുവച്ച് ശമ്ബളത്തോടൊപ്പം പെന്‍ഷനും നേടി വന്നു. മറ്റു മാര്‍ഗ്ഗമില്ലാത്തവര്‍ക്ക് ഒരു കൈത്താങ്ങ് എന്ന നിലയിലാണ് സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ അനുവദിച്ചു വരുന്നത്.
0 Comments