സി.എ.എ വിരുദ്ധ ജനകീയ സമരങ്ങളില്‍ പ്രതിപക്ഷ നിലപാട് 'ഏറ്റെടുക്കേണ്ട, പിന്തുണച്ചാല്‍ മതി'
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനും (സി.എ.എ) ദേശീയ പൗരത്വ രജിസ്റ്ററിനും (എന്‍.പി.ആര്) എതിരായി രാജ്യത്തെങ്ങും നടക്കുന്ന ജനകീയ സമരങ്ങളെ 'ഏറ്റെടുത്ത്' രാഷ്ട്രീയവത്കരിക്കണ്ടെന്ന് പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ ധാരണ.
പകരം പ്രക്ഷോഭത്തില്‍ സജീവമായി പെങ്കടുക്കുകയും പിന്തുണ നല്‍കുകയും വേണം. ജനുവരി 13ന് ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസും സി.പി.എമ്മും ഉള്‍പ്പെടെ 20 പ്രതിപക്ഷ കക്ഷി നേതാക്കളുടെ േയാഗത്തിലാണ് ഇൗ ധാരണയുണ്ടായത്. സി.എ.എ വിരുദ്ധ സമരത്തിനോട് സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ച് വിശദ ചര്‍ച്ച നടന്ന ജനുവരി 17-19 വരെ തിരുവനന്തപുരത്ത് ചേര്‍ന്ന സി.പി.എം കേന്ദ്ര കമ്മിറ്റിയിലും ഇത് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിെന്റ എല്ലാ ഭാഗങ്ങളിലും ഉയര്‍ന്നുവന്ന പ്രക്ഷോഭം ജനങ്ങളുടെ സ്വാഭാവിക പ്രതികരണമെന്ന വിലയിരുത്തലിലാണ് േദശീയ കക്ഷികള്‍. മുമ്ബ് പ്രതിപക്ഷ കക്ഷികളുടെ ഒറ്റക്കും കൂട്ടായുമുള്ള പ്രക്ഷോഭത്തെ സാമുദായിക, വര്‍ഗീയ ധ്രുവീകരണത്തിലേക്ക് വഴിതിരിച്ചുവിട്ടാണ് ബി.ജെ.പി മറികടന്നത്. ഇത്തവണ ബി.ജെ.പി- ആര്.എസ്.എസ് ഏറ്റവും വലിയ വെല്ലുവിളിയാണ് നേരിടുന്നത്. പ്രശ്നത്തെ ഹിന്ദു-മുസ്ലിം വിഷയമാക്കി മാറ്റാന്‍ കിണഞ്ഞ് ശ്രമിക്കുേമ്ബാള് കേന്ദ്ര സര്‍വകലാശാലകളില്‍നിന്ന് വിദ്യാര്‍ഥികള്‍ ആരംഭിച്ച പ്രതിഷേധം പൊതുസമൂഹം ഏറ്റെടുത്തു. ന്യൂനപക്ഷ വിഭാഗത്തില്‍നിന്ന് സ്ത്രീകളും കുട്ടികളും മാസമായി രാപകല്‍ പ്രതിഷേധത്തിലാണ്.
രാഷ്ട്രീയ സംഘടനകളുടെ ബാനര്‍ ഇല്ലാതെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ വിയര്‍ക്കുകയാണ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാറുകള്‍.
ജനുവരി 12ന് സുപ്രീംകോടതി മുന്‍ ജഡ്ജി ചെലമേശ്വര്‍ ഉള്‍പ്പെടെ എട്ട് പ്രമുഖര്‍ പിന്തുണ അറിയിച്ചതിന് പിന്നാലെയാണ് 20 പ്രതിപക്ഷ കക്ഷികള്‍ യോഗം ചേര്‍ന്നത്.




0 Comments