കെപിസിസിക്ക് ജംബോ ഭാരവാഹി പട്ടിക തന്നെ? രാജി ഭീഷണിയിലുറച്ച് മുല്ലപ്പള്ളി
ന്യൂഡല്‍ഹി: കെപിസിസി ഭാരവാഹിപ്പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. ആറ് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍, അഞ്ച് വൈസ് പ്രസിഡന്റുമാര്‍, 30 ജനറല്‍ സെക്രട്ടറിമാര്‍, 60 സെക്രട്ടറിമാര്‍, ഒരു ട്രഷറര്‍ എന്ന നിലക്കാണ് നിലവിലെ പട്ടിക. ഇങ്ങനെ വരുമ്ബോള്‍ പട്ടിക 100ലേറെപ്പേരുള്ള ജംബോ പട്ടികയാകാനാണ് സാധ്യത.
അതേമയം, പട്ടിക വെട്ടിച്ചുരുക്കിയില്ലെങ്കില്‍ രാജി വയ്ക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് വ്യക്തമാക്കിയിരുന്നു. ഈ പട്ടിക വെട്ടിച്ചുരുക്കാനാണ് ഗ്രൂപ്പ് നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. പട്ടിക വെട്ടിച്ചുരുക്കാന്‍ സഹകരിക്കണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം ഗ്രൂപ്പ് നേതാക്കള്‍ മുഖവിലക്കെടുത്തില്ലെന്നാണ് വിവരം.
ഒരാഴ്ച്ചയായി നടക്കുന്ന ചര്‍ച്ചകളില്‍ അന്തിമ തീരുമാനം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഹൈക്കമാന്‍ഡ് രമേശ് ചെന്നിത്തലയേയും ഉമ്മന്‍ ചാണ്ടിയേയും തലസ്ഥാനത്തേക്ക് വിളിപ്പിച്ചത്. ജനറല്‍ സെക്രട്ടറി പദത്തിലേക്ക് ഇരു ഗ്രൂപ്പും 14 വീതം പേരുകളാണ് കൈമാറിയത്.
ഇതിനൊപ്പം സെക്രട്ടറിമാര്‍, വര്‍ക്കിംഗ് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍ എന്നിവര്‍ കൂടി ചേരുന്നതോടെ ഭാരവാഹി പട്ടികയിലെ അംഗങ്ങളുടെ എണ്ണം 100ന് അടുത്തേക്ക് ഉയരും.




0 Comments