'മൃഗങ്ങളെ'പോലെ കുട്ടികളെ ഉത്പാദിപ്പിക്കുന്നത് രാജ്യത്തിന് ദോഷം ചെയ്യു': യു പി ഷിയ വിഭാഗം നേതാവ്
ലഖ്നൗ: മൃഗങ്ങളെ പോലെ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നത് രാജ്യത്തിന് ദോഷം ചെയ്യുമെന്ന് യുപി ഷിയ സെന്‍ട്രല്‍ ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്‍വി. ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട് പ്രത്യേക നയമുണ്ടാക്കിയാല്‍ അത് രാജ്യത്തിന് ഗുണമാകുമെന്നും റിസ്‍വി പറഞ്ഞു. രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കുന്നതിന് നയം രൂപീകരിക്കണമെന്ന് ആര്‍എസ്‌എസ് തലവന്‍ മോഹന്‍ ഭാഗവത് പറഞ്ഞതിന് പിന്നാലെയാണ് വസീം റിസ്‍വിയും രംഗത്തെത്തിയിരിക്കുന്നത്.
"പ്രസവം ഒരു സ്വാഭാവിക പ്രക്രിയയാണെന്നും അതില്‍ ഇടപെടരുതെന്നുമാണ് ചിലര്‍ വിശ്വസിക്കുന്നത്. മൃഗങ്ങളെപ്പോലെ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നത് സമൂഹത്തിനും രാജ്യത്തിനും ദോഷകരമാണ്. ജനസംഖ്യാ നിയന്ത്രണത്തിനായി ഒരു നിയമം നടപ്പാക്കിയാല്‍ അത് രാജ്യത്തിന് ഗുണം ചെയ്യും"വസീം റിസ്‍വി പറഞ്ഞു.




0 Comments