റോഡ് സുരക്ഷാ ബോധവത്കരണ ക്‌ളാസ് നടത്തി

റോഡ് സുരക്ഷാ ബോധവത്കരണ ക്‌ളാസ് നടത്തി




ഇരിട്ടി: മഹാത്മാഗാന്ധി കോളേജ്  എന്‍ സി സി യൂണിറ്റിന്റെ  നേതൃത്വത്തില്‍ 'നേര്‍യാത്ര' റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് നടത്തി . പരിപാടി ഉദ്ഘാടനം ചെയ്ത വടകര ആര്‍ ടി ഒ എ. കെ. രാധാകൃഷ്ണന്‍ വിദ്യാർത്ഥികൾക്ക് റോഡ് സുരക്ഷയെക്കുറിച്ച് വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്ന രീതിയിലുള്ള ബോധവൽക്കരണ ക്ലാസ് എടുത്തു.  കോളേജ് പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ വി. അജിത അദ്ധ്യക്ഷത വഹിച്ചു.   ഇരിട്ടി ജോയിന്റ് ആര്‍ ടി ഒ ഡാനിയല്‍ സ്റ്റീഫന്‍,  എം വി ഐ ബി. രാജീവന്‍ എന്നിവർ പ്രസംഗിച്ചു.  എന്‍ സി സി ഓഫീസര്‍ ലഫ്റ്റന്റ് ഡോ . ജിതേഷ് കൊതേരി സ്വാഗതവും  ഡോ. സാഗര്‍ അടിയോടി നന്ദിയും പറഞ്ഞു.

Post a Comment

0 Comments