വേതന വര്‍ദ്ധനവിനായുള്ള ചര്‍ച്ച പരാജയം; ജനുവരി എട്ടിലെ അഖിലേന്ത്യാ സമരത്തില്‍ മാറ്റമില്ലെന്ന് സംയുക്ത ട്രേഡ് യൂണിയന്‍.



വേതന വര്‍ദ്ധനവിനായുള്ള ചര്‍ച്ച പരാജയം; ജനുവരി എട്ടിലെ അഖിലേന്ത്യാ സമരത്തില്‍ മാറ്റമില്ലെന്ന് സംയുക്ത ട്രേഡ് യൂണിയന്‍.

ന്യൂഡല്‍ഹി: കേന്ദ്ര തൊഴില്‍ മന്ത്രിയുമായി സംയുക്ത ട്രേഡ് യൂണിയന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനാല്‍ നേരത്തെ പ്രഖ്യാപിച്ച അഖിലേന്ത്യാ സമരത്തില്‍ മാറ്റമില്ലെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാരിനെതിരെ ജനുവരി എട്ടിനാണ് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ സംയുക്തമായി അഖിലേന്ത്യാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. വേതന വര്‍ദ്ധനവ് ഉള്‍പ്പടെ ഉള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ-ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പത്ത് ട്രേഡ് യൂണിയന്‍ സംഘടനകളാണ് സമരത്തിന് ആഹ്വാനം ചെയ്തത്.സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എച്ച്‌എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി തുടങ്ങിയവയാണ് പണിമുടക്കുന്ന പ്രധാന സംഘടനകള്‍.
മിനിമം വേതനം, സാര്‍വത്രികമായ സാമൂഹ്യസുരക്ഷ, സ്വകാര്യവത്കരണം അവസാനിപ്പിക്കുക തുടങ്ങിയ 12 ഇന മുദ്രാവാക്യങ്ങളുന്നയിച്ചാണ് സമരം. 44 കേന്ദ്ര തൊഴില്‍ നിയമങ്ങള്‍ ഉപേക്ഷിച്ച്‌ തൊഴിലുടമകള്‍ക്ക് അനുകൂലമായി നാല് തൊഴില്‍ നിയമങ്ങള്‍ കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങളെ പ്രതിരോധിക്കാനാണ് മുഖ്യമായും ശ്രമം.

Post a Comment

0 Comments