സംസ്ഥാന സർക്കാറിന്റെ മുറ്റത്തെ മുല്ല, പദ്ധതിക്ക് കേളകത്തും തുടക്കം
സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന 'മുറ്റത്തെ മുല്ല' പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം കുണ്ടേരിയിൽ വെച്ച് നടന്നു. പേരാവൂർ റീജിണൽ ബേങ്കും കേളകം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ മിഷനും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരു വാർഡിലെ 1 കുടുംബശ്രീ യൂണിറ്റുകൾക്കാണ് വായ്പ അനുവദിക്കന്നത്. 40 ലക്ഷം രുപയാണ് നൽകന്നത്. കടക്കെണിയിൽ നിന്നും മോചനം നേടുന്നതിനാണ് ഈ തുക വിനിയോഗിക്കേണ്ടത്.
ബാങ്ക് പ്രസിഡൻറ് സി.റ്റി.അനീഷ് ഉദ്ഘാടനം ചെയ്തു. സെക്രട്ടി വി.വി. ബാലക്യഷ്ണൻ. പദ്ധതി വിശദീകരിച്ചു. വാർഡ് മെമ്പർ ജാൻസി തോമസ് അദ്ധ്യക്ഷത വഹിച്ചു. ബേങ്ക് മാനേജർ ജ്യോതിഷ്, CDട ചെയർപേഴ്സൺ തങ്കമ്മ മേലെ കുറ്റ്, കേളകം ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജോഷ്വാ, എസ്സ്.ടി.രാജേന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു
0 Comments