കണ്ടങ്കാളി പെടോളിയം പദ്ധതിയെ എതിര്‍ത്തുതോല്‍പ്പിക്കണം: റിദ്ദിമ പാണ്ഡെ.



കണ്ടങ്കാളി പെടോളിയം പദ്ധതിയെ  എതിര്‍ത്തുതോല്‍പ്പിക്കണം: റിദ്ദിമ പാണ്ഡെ.

പയ്യന്നൂര്‍: ഭാവി തലമുറക്കുകൂടി അവകാശപ്പെട്ട വയലും പുഴയും കണ്ടല്‍ വനങ്ങളും ഇല്ലാതാക്കി പെട്രോളിയം ശേഖരിക്കാന്‍ അനുവദിക്കരുതെന്ന് 12 വയസ്സുകാരിയായ കാലാവസ്ഥാ-പരിസ്ഥിതി പ്രവര്‍ത്തക റിദ്ദിമ പാണ്ഡെ. കണ്ടങ്കാളി പെട്രോളിയം സംഭരണശാല വിരുദ്ധ സത്യാഗ്രഹസമരത്തില്‍ സംസാരിക്കുകയായിരുന്നു യു.എന്‍. കാലാവസ്ഥാ ഉച്ചകോടിയില്‍ ഗ്രെറ്റ തുന്‍ബേയ്‌ക്കൊപ്പം പ്രതിഷേധിച്ച ഹരിദ്വാറില്‍നിന്നുള്ള വിദ്യാര്‍ഥിനിയായ റിദ്ദിമ പാണ്ഡെ. ജനങ്ങള്‍ക്ക് ഒരു ഉപയോഗവും ഇല്ലാത്ത ഈ പദ്ധതിയെ എതിര്‍ത്ത് തോല്‍പ്പിക്കണം. ഇനിയും പെട്രോളിയം ഇന്ധനങ്ങളുടെ ഉപയോഗം നിര്‍ത്തിയില്ലെങ്കില്‍ ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കില്ല. റിദ്ദിമ പാണ്ഡെ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ നിര്‍ദ്ദിഷ്ട പെട്രോളിയംപദ്ധതി പ്രദേശമായ കണ്ടങ്കാളി തലോത്ത് വയലും റിദ്ദിമ പാണ്ഡെ സന്ദര്‍ശിച്ചു. വൈകീട്ട് ഗാന്ധി പാര്‍ക്കില്‍നിന്ന്‌ റിദ്ദിമ പാണ്ഡെയുടെയും കുട്ടികളുടെയും നേതൃത്വത്തില്‍ സമരപ്പന്തലിലേക്ക് കാലാവസ്ഥാ ജാഥ നടന്നു. കണ്ടങ്കാളി പദ്ധതിയ്ക്കെതിരേ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹം 64 ദിവസം പിന്നിട്ടു.

Post a Comment

0 Comments