'താന്‍ ഇനി ഉപ്പും മുളകിലേക്കും ഇല്ല', കാരണം വ്യക്തമാക്കി ജൂഹി റുസ്തഗി



ഉപ്പും മുളകും പരമ്ബര! പ്രേക്ഷകരുടെ പ്രിയ പരമ്ബര ആണെങ്കിലും അത്രത്തോളം തന്നെ വിവാദങ്ങള്‍ക്കും ഈ പരമ്ബര സാക്ഷ്യം വഹിച്ചിട്ടുണ്ട്. നീലുവായി എത്തുന്ന നിഷ സാരംഗ് മുതല്‍, പ്രധാന കഥാപാത്രം കൈകാര്യം ചെയ്ത നടിയുടെ വീഡിയോ ലീക്ക് ആയത് ഉള്‍പ്പെട്ട വിവാദം വരെ എത്തിയ പരമ്ബര അടുത്തിടെയാണ് ആയിരം എപ്പിസോഡുകള്‍ പൂര്‍ത്തീകരിച്ചത്.

ആയിരം എപ്പിസോഡുകള്‍ക്ക് ശേഷം പ്രേക്ഷകരുടെ കണ്ണിലുണ്ണിയായി മാറിയ ലച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജൂഹി റുസ്തഗി പരമ്ബരയില്‍ എത്താഞ്ഞതിനെ ചുറ്റിപറ്റി നിരവധി സംശയങ്ങള്‍ ആണ് സോഷ്യല്‍ മീഡിയ വഴി ഉയര്‍ന്നത്. ഇപ്പോള്‍ പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ആ സംശയത്തിന് ഏറ്റവും ഒടുവില്‍ പ്രതികരിച്ചിരിക്കുകയാണ് ജൂഹി റുസ്തഗി. താന്‍ ഇനി ഉപ്പും മുളകിലേക്കും ഇല്ല. അതിന് പ്രധാന കാരണം പഠിത്തം മുടങ്ങുന്നതാണ് എന്നാണ് ജൂഹി നല്‍കിയ വിശദീകരണം.

'ഞാന്‍ പുറത്തിറങ്ങുമ്ബോള്‍ പൊതുവേ ആളുകള്‍ ചോദിക്കുന്ന ചോദ്യമാണ് ഇനി ഉപ്പും മുളകിലേക്കും ഇല്ലേ, വരുന്നുണ്ടോ പോയതാണോ എന്നൊക്കെ. അത് പറയാന്‍ വേണ്ടിയിട്ടാണ് ഈ വീഡിയോ ചെയ്യുന്നത് സത്യം പറഞ്ഞാല്‍ ഇനി ഉപ്പും മുളകിലേക്കും തിരിച്ചില്ല. കാരണം വേറെ ഒന്നും അല്ല'

'ഷൂട്ടും, ഈ പ്രോഗ്രാമും എല്ലാം കാരണം പഠിത്തം അത്യാവശ്യം നല്ല രീതിയില്‍ ഉഴപ്പിയിട്ടുണ്ട്. പഠിത്തം ഉഴപ്പിയപ്പോള്‍ പപ്പയുടെ ഫാമിലിയില്‍ നിന്നും അത്യാവശ്യം നല്ല പ്രെഷര്‍ ഉണ്ടായിരുന്നു. പരമ്ബരയില്‍ നിന്നും വിടാനായി. അത് കൊണ്ടാണ് ഞാന്‍ വിട്ടത്. '

' സിനിമയില്‍ നല്ല ഓഫറുകള്‍ വന്നാല്‍ ഉറപ്പായും ചെയ്യും. അത് അതിന്റെ വഴിക്ക് പോകും. പഠിത്തം അതിന്റെ വഴിക്കും പോകും' എന്നും ലച്ചു ലൈവിലൂടെ വ്യക്തമാക്കി. നിരവധിയാളുകളാണ് ജൂഹിയുടെ പ്രതികരണത്തിന് മറുപടിയുമായി എത്തുന്നത്.

Post a Comment

0 Comments