ആരോഗ്യ മേഖലക്ക് 69,000 കോടി; 112 ജില്ലകളില്‍ പുതിയ എം പാനല്‍ ആശുപത്രികള്‍



ന്യൂഡല്‍ഹി: ആരോഗ്യ മേഖലക്ക് 69,000 കോടി വകയിരുത്തുമെന്ന് കേന്ദ്ര സര്‍ക്കാറിന്‍റെ ബജറ്റ് പ്രഖ്യാപനം. മിഷന്‍ ഇന്ദ്രധനുഷ് പദ്ധതിയില്‍ 12 രോഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തി. 2025ഒാടെ ക്ഷയരോഗ നിര്‍മാര്‍ജനം സാധ്യമാക്കും.

120 ജില്ലകളില്‍ ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പാക്കും. 120 ജില്ലകളില്‍ ആധുനിക മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കും. 112 ജില്ലകളില്‍ പുതിയ എം പാനല്‍ ആശുപത്രികള്‍ സ്ഥാപിക്കും. ജില്ലാ ആശുപത്രികളില്‍ മെഡിക്കല്‍ കോളജുകള്‍ തുടങ്ങാന്‍ (പി.പി.പി മോഡല്‍) കേന്ദ്രം സഹായം നല്‍കും.

മെഡിക്കല്‍ ഉപകരണങ്ങളുടെ നികുതി ആശുപത്രികളുടെ വികസനത്തിന് വിനിയോഗിക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

Post a Comment

0 Comments