
കണ്ണൂര്‍ എയര്‍പോര്‍ട്ട് ലിങ്ക് റോഡുകളിലേക്ക് തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ പ്രധാന പൊതുമരാമത്ത് റോഡുകള്‍ വിപുലീകരിച്ച് ബന്ധിപ്പിക്കും. ജയിംസ് മാത്യു എം.എല്‍.എ തയ്യാറാക്കിയ കരട് പദ്ധതിയുടെയും പൊതുമരാമത്ത് വകുപ്പിന്റെ എസ്റ്റിമേറ്റിന്റെയും അടിസ്ഥാനത്തിലാണ് പദ്ധതിക്ക് അന്തിമരൂപം നല്‍കിയത്. നബാര്‍ഡ് - പൊതുമരാമത്ത് വകുപ്പ് ഫണ്ടുകള്‍ യോജിപ്പിച്ച് നടപ്പാക്കുന്ന വിധമാണ് പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്. മയ്യില്‍ ചെക്യാട്ട് കാവ് - എരഞ്ഞിക്കടവ് റോഡ് 4 കോടി രൂപ ചെലവിലും പൂമംഗലം - കൂനം റോഡിലെ ഒരു കിലോമീറ്റര്‍ ദൂരം ഒരു കോടി രൂപ ചെലവിലും മെക്കാഡം ടാര്‍ ചെയ്ത് എയര്‍പോര്‍ട്ട് ലിങ്ക് റോഡുമായി ബന്ധിപ്പിക്കും. നബാര്‍ഡ്, പൊതുമരാമത്ത് ഫണ്ടുകള്‍ ചേര്‍ത്താണിവയ്ക്ക് ഭരണാനുമതിയായത്. ഇതുകൂടാതെ പൂമംഗലം കൂനം റോഡിന്റ പ്രവര്‍ത്തി പൂര്‍ണ്ണമായും മുഴുവനായി പൂര്‍ത്തീകരിക്കുന്നതിനുള്ള തുക ലഭ്യമാക്കാന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. പ്രവര്‍ത്തികള്‍ക്ക് സാങ്കേതികാനുമതി ലഭ്യമാക്കി ടെന്‍ഡര്‍ നടപടിയായാല്‍ അതിവേഗം പ്രവൃത്തി പൂര്‍ത്തീകരിക്കും. മണ്ഡലത്തില്‍ 13 കോടി രൂപയുടെ ലിങ്ക് റോഡ് പ്രവൃത്തികള്‍ക്ക് അന്തിമരൂപമായി. പാളിയത്ത് വളപ്പ് - ചേര - പാന്തോട്ടം റോഡ് മെക്കാഡം (4 കോടി), പരണൂല്‍ ജംഗ്ഷന്‍ - കൂവോട് - ഏഴാംമൈല്‍ റോഡ് മെക്കാഡം (3 കോടി), കുപ്പം - മുതുകുട - പാറമ്മല്‍ കടവ് റോഡ് മെക്കാഡം (2.5 കോടി) എന്നിവയുടെ ടെന്‍ഡറാണ് പൂര്‍ത്തിയായത്. ഈ റോഡുകള്‍ 10 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കും. ധര്‍മ്മശാല - പറശ്ശിനിക്കടവ് റോഡ് (1.5 കോടി) ടെന്‍ഡറെടുത്തിട്ടും പണി തുടങ്ങാതിരുന്ന കരാറുകാരനെ ഒഴിവാക്കി റീ ടെന്‍ഡര്‍ നടപടി സ്വീകരിച്ചു. വേളാപുരം - പറശ്ശിനിക്കടവ് റോഡിന്റെ (2 കോടി) ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി. ഇതിന്റെ പണി ഉടന്‍ ആരംഭിക്കുമെന്ന് ജയിംസ് മാത്യു എം.എല്‍.എ അറിയിച്ചു. തളിപ്പറമ്പ് പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ ജയിംസ് മാത്യു എം.എല്‍.എ വിളിച്ച ഉദ്യോഗസ്ഥ യോഗയോഗത്തിലാണ് തീരുമാനം. റോഡ്സ് വിഭാഗം തളിപ്പറമ്പ് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ സി. ദേവേശന്‍, കണ്ണൂര്‍ അസി. എക്സിക്യൂ്ട്ടീവ് എഞ്ചിനീയര്‍ സുനില്‍ കൊയിലേര്യന്‍, അസി. എഞ്ചിനീയര്‍മാരായ എം.പി.വി ബാലകൃഷ്ണന്‍, സി. സുജിത്ത്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
0 Comments