എന്‍ഐഎ നിയമ ഭേദഗതി: കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്
ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ നിയമ (എന്‍ഐഎ) ഭേദഗതി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാറിന് സുപ്രീം കോടതിയുടെ നോട്ടീസ്. നാലാഴ്ചയ്ക്കുള്ളില്‍ കേന്ദ്രം മറുപടി നല്‍കമെന്ന് കോടതി ആവശ്യപ്പെട്ടു.
എന്‍ഐഎ നിയമ ഭേദഗതി ഫെഡറല്‍ സംവിധാനത്തിനും ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിനും എതിരാണെന്ന് ചൂണ്ടിക്കാട്ടി സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് നല്കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നടപടി.
എന്‍ഐഎ നിയമവുമായി ബന്ധപ്പെട്ട് പല കാര്യങ്ങളിലും അവ്യക്തത തുടരുകയാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. കഴിഞ്ഞ വര്‍ഷമാണ് എന്‍ഐഎയ്ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്കാന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.
0 Comments