സ്കൂട്ടറില്‍ കടത്തുകയായിരുന്ന 92 കുപ്പി മദ്യം ഉപേക്ഷിച്ച്‌ പ്രതി ഓടിരക്ഷപ്പെട്ടു



പിലാത്തറ: എക്സൈസ് സംഘത്തിന്റെ പരിശോധനയ്ക്കിടയില്‍ സ്കൂട്ടറില്‍ കടത്തുകയായിരുന്ന 92 കുപ്പി മദ്യം ഉപേക്ഷിച്ച്‌ പ്രതി ഓടിരക്ഷപ്പെട്ടു. തളിപ്പറമ്ബ് എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി.വി.ബാലകൃഷ്ണനും സംഘവും ചേര്‍ന്ന് കുറ്റൂര്‍ ഭാഗത്ത് താറ്റിയേരിയില്‍ നടത്തിയ പരിശോധനയ്ക്കിടയിലാണ് സംഭവം. എക്സൈസുകാരെ കണ്ടതോടെ സ്കൂട്ടറും മദ്യവും ഉപേക്ഷിച്ച്‌ പ്രതി രക്ഷപ്പെടുകയായിരുന്നു.

92 കുപ്പികളിലായി (46 ലിറ്റര്‍) വിദേശമദ്യം കണ്ടെടുത്ത് കേസെടുത്തു. പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ആര്‍.ടി. ഓഫീസുമായി ബന്ധപ്പെട്ട് പ്രതിയെ കണ്ടെത്തുമെന്ന് എക്സൈസ് സംഘം പറഞ്ഞു. സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.കെ.രാജീവ്, കെ.ടി.എന്‍. മനോജ്, എം.സുരേന്ദ്രന്‍, എക്സൈസ് ഡ്രൈവര്‍ സി.വി.അനില്‍കുമാര്‍ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

Post a Comment

0 Comments