എഎപി ട്രോള്‍ വീഡിയോ: 500 കോടിയുടെ മാനനഷ്ടക്കേസുമായി മനോജ് തിവാരി.
ന്യൂഡല്‍ഹി: ഡല്‍ഹി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരിയുടെ വീഡിയോ ദൃശ്യങ്ങള്‍ ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിനെതിരേ ബിജെപി. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിജെപി ഞായറാഴ്ച തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നല്കി. കൂടാതെ, എഎപിക്കെതിരേ 500 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു നോട്ടീസും അയച്ചിട്ടുണ്ട്.
മനോജ് തിവാരി അഭിനയിച്ച ആല്‍ബങ്ങളില്‍ എഎപിയുടെ തെരഞ്ഞെടുപ്പു ഗാനമായ ലഗേ രഹോ കേജരിവാള്‍ എന്ന ഗാനം കൂട്ടിച്ചേര്ത്താണാണു സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. ഈ വീഡിയോകള്‍ പ്രചരിപ്പിക്കാന്‍ എഎപിക്ക് ആരാണ് അധികാരം നല്‍കിയതെന്നു തിവാരി ചോദിച്ചു.
0 Comments