കേരളം രാജ്ഭവനിലേക്ക്, സിറ്റിസണ്‍സ് മാര്‍ച്ച് ജനുവരി 18 ന് കണ്ണൂരിൽ.
കണ്ണൂർ: _'എന്‍.ആര്‍.സി പിന്‍വലിക്കുക, സി.എ.എ തള്ളിക്കളയുക, ഭരണഘടന സംരക്ഷിക്കുക'_ എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന കേരളം രാജ്ഭവനിലേക്ക് - സിറ്റിസണ്‍സ് മാര്‍ച്ചിന്റെ ഭാഗമായി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂരിൽ ജനുവരി 18 ന് ബഹുജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരങ്ങൾ അണിചേരുന്ന ബഹുജന റാലി വൈകീട്ട് 4.00 മണിക്ക് പുതിയതെരുവിൽ നിന്നും ആരംഭിച്ച് സ്റ്റേഡിയം കോർണറിൽ പൊതു സമ്മേളനത്തോടെ സമാപിക്കും. പ്രതിഷേധ പരിപാടിയില്‍ സംസ്ഥാന-ദേശീയ നേതാക്കളും സാസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.
മാർച്ചിന്റെ പ്രചരണത്തിന്റെ ഭാഗമായി മണ്ഡലം തലങ്ങളിൽ വാഹന പ്രചരണ ജാഥകൾ, കോർണർ യോഗങ്ങൾ, തെരുവ് നാടകം, ഹൗസ് കാമ്പയിൻ, നാട്ടുകൂട്ടങ്ങൾ, വിളംബര ജാഥകൾ തുടങ്ങിയവ സംഘടിപ്പിക്കും . ജനുവരി 17 ന് കാസര്‍കോഡ് നിന്നാരംഭിച്ച് ഫെബ്രുവരി 01 ന് തിരുവനന്തപുരം രാജ്ഭവനു മുന്നില്‍ സമാപിക്കുന്ന വിധത്തിലാണ് മാര്‍ച്ച് ക്രമീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലൂടെയും കടന്നുപോകുന്ന സിറ്റിസണ്‍സ് മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളടക്കം ആയിരങ്ങള്‍ അണിനിരക്കും. രാജ്യത്തിന്റെ ബഹുസ്വരതയെയും ജനാധിപത്യത്തെയും തകര്‍ക്കുന്ന ഭരണകൂട ഭീകരതക്കെതിരായി നിലപാടുകള്‍ സ്വീകരിക്കുന്ന പ്രസ്ഥാനങ്ങളുടെയും പൗരാവകാശ പ്രവര്‍ത്തകരുടെയും പൊതുസമൂഹത്തിന്റെയും പ്രതിഷേധ മുന്നേറ്റമായി മാര്‍ച്ച് മാറും. വൃദ്ധരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും തെരുവിലിറങ്ങിയിട്ടും ഏകാധിപത്യത്തിലൂടെ ഫാഷിസം നടപ്പാക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പി സര്‍ക്കാരിനുള്ള താക്കീതായി സിറ്റിസണ്‍സ് മാര്‍ച്ച് മാറും. മാർച്ച് വിജയിപ്പിക്കാൻ നല്ലവരായ എല്ലാ ജനാധിപത്യ മതേതര വിശ്വാസികളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
വാര്‍ത്താസമ്മേളനത്തില്‍ എസ്.ഡി.പി.ഐ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ്, സെക്രട്ടറി ഇബ്രാഹിം കെ, ട്രഷറർ എ ഫൈസൽ തുടങ്ങിയവർ സംബന്ധിച്ചു.
0 Comments