ബെഹ്റയുടെ ഉത്തരവില്‍ ഉപകരണങ്ങള്‍ വാങ്ങി; ഫോറന്‍സിക് ലാബുകളിലും ല ബെഹ്റയുടെ ഉത്തരവില്‍ ഉപകരണങ്ങള്‍ വാങ്ങി; ഫോറന്‍സിക് ലാബുകളിലും ലക്ഷങ്ങള്‍ പൊടിച്ചു ക്ഷങ്ങള്‍ പൊടിച്ചു
കൊച്ചി: സി.എ.ജി റിപ്പോര്‍ട്ടില്‍ പ്രതിക്കൂട്ടിലായ ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ തീരുമാനപ്രകാരം സംസ്ഥാനത്തെ ഫോറന്‍സിക് സയന്‍സ് ലാബോറട്ടറികളിലും വാങ്ങിക്കൂട്ടിയത് ലക്ഷങ്ങളുടെ ഉപകരണങ്ങള്‍. ഇവയില്‍ ചിലത് ഒരിക്കല്‍പോലും പ്രവര്‍ത്തിപ്പിച്ചിട്ടില്ല. ചില വകുപ്പുകളില്‍ അടിസ്ഥാനസൗകര്യം ഒരുക്കാന്‍ പോലും പണമില്ലാതെ വിഷമിക്കുേമ്ബാഴാണ് പൊലീസിലെ ഉന്നതരുടെ താല്പര്യപ്രകാരം തോന്നിയതുപോലെ പണം ചെലവഴിച്ചത്.
തൃശൂര്‍ റീജനല്‍ ഫോറന്‍സിക് സയന്‍സ് ലാബില്‍ ഡി.എന്‍.എ ഡിവിഷന് അനുമതി കിട്ടുന്നത് 2017ലാണ്. ഡിവിഷന് സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതേയുള്ളൂ. പക്ഷേ, ഇവിടത്തെ ആവശ്യത്തിനായി ഒരു കോടി രൂപ മുടക്കി 2016ല്‍തന്നെ ഡി.എന്‍.എ മെഷീന് വാങ്ങി. പെട്ടിപോലും പൊട്ടിക്കാത്ത മെഷീെന്റ വാറന്റി കാലാവധി ഇതിനകം കഴിഞ്ഞു.
തൃശൂര്‍ ലാബിലേക്ക്തന്നെ ഒരു വര്‍ഷം മുമ്ബ് 60 ലക്ഷം രൂപ മുടക്കി വാങ്ങിയ മാസ് സ്പെക്ട്രോമീറ്റര്‍ ഏതാനും ആഴ്ച മുമ്ബാണ് പ്രവര്‍ത്തിപ്പിച്ച് തുടങ്ങിയത്. കൊച്ചി റീജനല്‍ ലാബിലേക്ക് ഒരു വര്‍ഷം മുമ്ബ് 60 ലക്ഷം ചെലവഴിച്ച് വാങ്ങിയ ഡീസല്‍ ജനറേറ്റര്‍ ആകെ പ്രവര്‍ത്തിപ്പിച്ചത് ഒരു തവണ.
ഡീസല്‍ വാങ്ങാന്‍ ഫണ്ടില്ലെന്നാണ് വിശദീകരണം. ഇവിടെ പൂന്തോട്ടം സജ്ജീകരിക്കാനും അനാവശ്യമായി വന്‍ തുക ചെലവഴിച്ചതായി ആരോപണമുണ്ട്. പൊലീസ് തലപ്പത്തുള്ള പലരും ഫണ്ടും വാഹനങ്ങളും തന്നിഷ്ടപ്രകാരം വിനിയോഗിക്കുന്ന പ്രവണതയാണുള്ളത്. കൊല്ലത്തെ ഫിംഗര്‍പ്രിന്റ് യൂനിറ്റിന് വാങ്ങിയ വാഹനം സെക്രേട്ടറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥനാണ് ഉപയോഗിക്കുന്നത്.
കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനെന്ന പേരില്‍ പൊലീസ് സേനയില്‍നിന്ന് മുപ്പതിലധികം പേരെ വിവിധ ഫോറന്‍സിക് ലാബുകളില്‍ നിയമിച്ച ഡി.ജി.പിയുടെ നടപടിയും വിര്ശനത്തിനിടയാക്കിയിരുന്നു. തൊണ്ടിമുതല്‍ പരിശോധനയടക്കം നടക്കുന്ന േഫാറന്‍സിക് ലാബുകളില്‍ പുറത്തുനിന്ന് പൊലീസുകാരെ നിയമിച്ചത് രഹസ്യസ്വഭാവം നഷ്ടപ്പെടാനും കേസുകള്‍ ദുര്ബലമാകാനും കാരണമാകുമെന്നായിരുന്നു ആക്ഷേപം.
0 Comments