ക്രൂഡ് ഓയില്‍ പൈപ്പ് ലൈന്‍ പൊട്ടിയതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി അസമിലെ ഒരു നദി കത്തുകയാണ്. പൈപ്പ് ലൈന്‍ തകര്‍ന്നതോടെ നദിയിലേക്ക് പതിച്ച ക്രൂഡോയിലിലേക്ക് തീ പടര്‍ന്നതാണ് നദിയില്‍ തീ പിടുത്തം ഉണ്ടാകാന്‍ കാരണം. ഗുവാഹത്തിയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെ ദിബ്രുഗഡ് ജില്ലയിലെ നഹര്‍കതിയ പട്ടണത്തിലെ ബുര്‍ഹി ഡിഹിംഗ് നദിയിലാണ് ശനിയാഴ്ച തീപിടിത്തമുണ്ടായത്.
അപ്പര്‍ അസം മേഖലയിലെ എണ്ണപ്പാടങ്ങളില്‍നിന്നും എണ്ണ ശേഖരിച്ച് പ്രധാന കേന്ദ്രത്തിലേയ്ക്കെത്തിക്കുന്ന പൈപ്പ് ലൈനില്‍ ഉണ്ടായ ചോര്‍ച്ചയാണ് തീപിടിത്തത്തിലേക്ക് നയിച്ചതെന്ന് ഓയില്‍ ഇന്ത്യ അതോറിറ്റി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
തീ നിയന്ത്രണവിധേയമാണെന്നും ഇത് പരിഹരിക്കാന്‍ വിദഗ്ധരുടെ ഒരു സംഘത്തെ സ്ഥലത്ത് നിയോഗിച്ചിട്ടുണ്ടെന്നും ഓയില്‍ ഇന്ത്യ വ്യക്തമാക്കി. അസംസ്‌കൃത എണ്ണ നദിയിലേക്ക് ഒഴുകിയതിനെത്തുടര്‍ന്ന് ആളുകള്‍ തീ കത്തിച്ചതാകാം നദിയില്‍ തീപിടിക്കാന്‍ കാരണമെന്ന് ഓയില്‍ ഇന്ത്യ പറഞ്ഞു.
ജനുവരി 31 നും ഫെബ്രുവരി ഒന്നിനും ഇടയിലാണ് പൈപ്പ്‌ലൈന്‍ പൊട്ടിയതെന്നും ഫെബ്രുവരി ഒന്നിനും രണ്ടിനും ഇടയിലാണ് നദിയില്‍ തീ പടര്‍ന്നതെന്നും ഓയില്‍ ഇന്ത്യ സീനിയര്‍ മാനേജര്‍ ത്രിദിവ് ഹസാരിക വ്യക്തമാക്കി.
തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല പൈപ്പ് ലൈന്‍ പൊട്ടിയതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി അസമിലെ ഒരു നദി കത്തുകയാണ്. പൈപ്പ് ലൈന്‍ തകര്‍ന്നതോടെ നദിയിലേക്ക് പതിച്ച ക്രൂഡോയിലിലേക്ക് തീ പടര്‍ന്നതാണ് നദിയില്‍ തീ പിടുത്തം ഉണ്ടാകാന്‍ കാരണം. ഗുവാഹത്തിയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെ ദിബ്രുഗഡ് ജില്ലയിലെ നഹര്‍കതിയ പട്ടണത്തിലെ ബുര്‍ഹി ഡിഹിംഗ് നദിയിലാണ് ശനിയാഴ്ച തീപിടിത്തമുണ്ടായത്.
അപ്പര്‍ അസം മേഖലയിലെ എണ്ണപ്പാടങ്ങളില്‍നിന്നും എണ്ണ ശേഖരിച്ച് പ്രധാന കേന്ദ്രത്തിലേയ്ക്കെത്തിക്കുന്ന പൈപ്പ് ലൈനില്‍ ഉണ്ടായ ചോര്‍ച്ചയാണ് തീപിടിത്തത്തിലേക്ക് നയിച്ചതെന്ന് ഓയില്‍ ഇന്ത്യ അതോറിറ്റി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
തീ നിയന്ത്രണവിധേയമാണെന്നും ഇത് പരിഹരിക്കാന്‍ വിദഗ്ധരുടെ ഒരു സംഘത്തെ സ്ഥലത്ത് നിയോഗിച്ചിട്ടുണ്ടെന്നും ഓയില്‍ ഇന്ത്യ വ്യക്തമാക്കി. അസംസ്‌കൃത എണ്ണ നദിയിലേക്ക് ഒഴുകിയതിനെത്തുടര്‍ന്ന് ആളുകള്‍ തീ കത്തിച്ചതാകാം നദിയില്‍ തീപിടിക്കാന്‍ കാരണമെന്ന് ഓയില്‍ ഇന്ത്യ പറഞ്ഞു.
ജനുവരി 31 നും ഫെബ്രുവരി ഒന്നിനും ഇടയിലാണ് പൈപ്പ്‌ലൈന്‍ പൊട്ടിയതെന്നും ഫെബ്രുവരി ഒന്നിനും രണ്ടിനും ഇടയിലാണ് നദിയില്‍ തീ പടര്‍ന്നതെന്നും ഓയില്‍ ഇന്ത്യ സീനിയര്‍ മാനേജര്‍ ത്രിദിവ് ഹസാരിക വ്യക്തമാക്കി.
തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല
0 Comments