കള്ളക്കടത്ത് കാരിയര്‍ എന്ന് സംശയം; കരിപ്പൂരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി വഴിയില്‍ തള്ളി
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ കാസര്‍ഗോഡ് സ്വദേശിയായ യാത്രക്കാരനെ സ്വര്‍ണ കാരിയറാണെന്നു സംശയിച്ചു തട്ടികൊണ്ടുപോയി. ഇന്നു പുലര്‍ച്ചെ ദുബായിയില്‍ നിന്നെത്തിയ കാസര്‍ഗോഡ് സ്വദേശിയാണ് ഗുണ്ടാസംഘങ്ങളുടെ ആക്രമണത്തിനിരയായത്. ഇയാളുടെ കൈവശശമുണ്ടായിരുന്ന സ്വര്‍ണാഭരണവും പണവും കവര്‍ന്നിട്ടുണ്ട്.
സ്വര്‍ണകള്ളക്കടത്തുമായി എത്തിയ യാത്രക്കാരനാണെന്നു സംശയിച്ചാണ് ഗുണ്ടാസംഘം ഇയാളെ തട്ടികൊണ്ടു പോയി മര്‍ദിച്ചു വഴിയില്‍ ഉപേക്ഷിച്ചത്. ഇയാള്‍ വിമാനത്താവളത്തില്‍ നിന്നു ഓട്ടോറിക്ഷയില്‍ കോഴിക്കോട്ടേക്കു പോവുകയായിരുന്നു. തുടര്‍ന്നു ഇയാളുടെ വാഹനത്തെ പിന്തുടര്ന്നെത്തിയ ഗുണ്ടാസംഘം ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി യുവാവിനെ തട്ടികൊണ്ടുപോവുകയായിരുന്നു.
സംഭവത്തെക്കുറിച്ചു കൊണ്ടോട്ടി പോലീസ് അന്വേഷണത്തിലാണ്. ദിവസങ്ങള്‍ക്കു മുന്‍പു കര്‍ണാടക സ്വദേശിയായ യാത്രക്കാരനെ സമാനമായ രീതിയില്‍ ഗുണ്ടാസംഘം തട്ടികൊണ്ടുപോയി വഴിയിലുപേക്ഷിച്ചിരുന്നു.




0 Comments