ലഖ്നൗവിൽ കോടതി പരിസരത്ത് ബോംബ് സ്ഫോടനത്തിൽ മൂന്ന് അഭിഭാഷകര്‍ക്ക് പരിക്ക്. സ്ഥലത്തു നിന്ന് പൊട്ടാത്ത മൂന്ന് ബോംബുകള്‍ കൂടി ലഖ്നൗ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
സഞ്ജീവ് ലോധി എന്ന അഭിഭാഷകന്‍റെ ചേംബറിനു നേര്‍ക്കാണ് ബോംബേറുണ്ടായത്. മറ്റൊരു അഭിഭാഷകനായ ജിതു യാദവാണ് സംഭവത്തിന് പിന്നിൽ എന്നാണ് അഭിഭാഷകന്‍റെ ആരോപണം. സംഭവത്തിൻ്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.




0 Comments