പിണറായിയും മോദിയും ഒരേ തൂവൽ പക്ഷികൾ.
കെ.മുരളീധരൻ എം.പി


കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദിയും കേരളം ഭരിക്കുന്ന പിണറായിയും ഒരേ തൂവൽപക്ഷികൾ ആണെന്നും
ഒരാൾ ന്യൂനപക്ഷങ്ങളെ കൊലപ്പെടുത്താൻ ശ്രമിക്കുമ്പോൾ മറ്റൊരാൾ രക്ഷകന്റെ വേഷംകെട്ടി കൊന്നൊടുക്കാൻ ശ്രമിക്കുന്ന കാഴ്ചയാണ് കാണുന്നത് എന്നും കെ.മുരളീധരൻ എം.പി. പറഞ്ഞു.

ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി നയിക്കുന്ന സഹനസമര പദയാത്രയുടെ കൂത്ത്പറമ്പ് ബ്ലോക്കിലെ പര്യടന പരിപാടിയുടെ സമാപന സമ്മേളനം കൂത്ത്പറമ്പിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷുഹൈബിന്റെയും ശരത് ലാലിനെയും കൃപേഷിന്റെയും കേസിൽ പൊതുഖജനാവിലെ പണം ദുരുപയോഗം ചെയ്യുകയാണെന്നും സമ്പൂർണ്ണമായി പരാജയപ്പെട്ട ഭരണമാണ് കേരളത്തിൽ നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

വീരപ്പൻ ജീവനോടെ ഉണ്ടെങ്കിൽ ഡിജിപിയുടെ മുന്നിൽ പോയി പ്രണമിച്ചേനെ എന്നും അത്രവലിയ കൊള്ളയാണ് ഡി.ജി.പി നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്രമോദിയുടെ എജന്റ് ആരിഫ് മുഹമ്മദ് ഖാന്റെ കാണുമ്പോൾ മൂത്രമൊഴിക്കുന്ന പിണറായി എങ്ങനെയാണ് ന്യൂനപക്ഷത്തെ സംരക്ഷിക്കുക എന്നും പൂച്ചയെ കണ്ടാൽ ഭയപ്പെടുന്ന ഒരാൾ പുലിയെ കണ്ടാലുള്ള അവസ്ഥ എന്താണെന്നും അദ്ദേഹം ചോദിച്ചു.

ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജൻ പുതുശ്ശേരി അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി വൈസ് പ്രസിഡന്റ് പി.സി വിഷ്ണുനാഥ് മുഖ്യ പ്രഭാഷണം നടത്തി. പദയാത്രാ നായകൻ സതീശൻ പാച്ചേനി, കെപിസിസി ജനറൽ സെക്രട്ടറി സജീവ് മാറോളി, വി.എ.നാരായണൻ, മമ്പറം ദിവാകരൻ, വി.സുരേന്ദ്രൻമാസ്റ്റർ, മാർട്ടിൻ ജോർജ്ജ്,ചന്ദ്രൻ തില്ലങ്കേരി,  എൻ.പി ശ്രീധരൻ, കെ.പി.സാജു, പി കെ.സതീശൻ, കെ.സി. മുഹമ്മദ് ഫൈസൽ, എം.പി.വേലായുധൻ,രജനി രമാനന്ദ്, സന്തോഷ് കണ്ണംമ്പള്ളി, ഹരിദാസ് മൊകേരി, പൊന്നമ്പത്ത്ചന്ദ്രൻ, കെ.പി.ഹാഷിം, തുടങ്ങിയവർ പ്രസംഗിച്ചു. ഒ ദാസൻ സ്വാഗതവും ടി.പി.അശോകൻ നന്ദിയും പറഞ്ഞു.