പാചകവാതക ഉപഭോക്താക്കള്‍ക്ക് ഏജന്‍സി മാറാന്‍ സൗകര്യമൊരുക്കും
കണ്ണൂര്‍: പാചകവാതക ഉപഭോക്താക്കള്‍ക്ക് അവരുടെ സൗകര്യാര്‍ഥം ഏജന്‍സി മാറുന്നതിനുള്ള നടപടി സ്വീകരിക്കും. പാചകവാതക വിതരണരംഗത്തെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് നടത്തിയ അദാലത്തിലാണ് തീരുമാനം. ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനായി പണം അടക്കുന്നത് സംബന്ധിച്ചും ഗ്യാസ് കണക്ഷന് സംബന്ധിച്ച സംശയങ്ങള്‍ പരിഹരിക്കുന്നതിനും ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കാന്‍ ഓയില്‍ കമ്ബനികളോട് നിര്‍ദേശിച്ചു. അദാലത്തില്‍ പുതിയതും പഴയതുമായി 20 പരാതികളാണ് എത്തിയത്.
ഇതില്‍ 10 എണ്ണം പരിഹരിച്ചു. ബാക്കിയുള്ളവ ഉടന്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
കണ്ണൂര്‍ താലൂക്കിലെ ദേവു ഗ്യാസ് ഏജന്‍സിയുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ പരാതികളും എത്തിയത്. ഈ ഏജന്സിയിലുള്ളവര്ക്ക് ഗ്യാസ് കണക്ഷെന്റ രേഖകളും ഐഡി കാര്‍ഡിെന്റ കോപ്പിയും സഹിതം നേരിട്ടെത്തി ഏജന്‍സി മാറാവുന്നതാണ്. അദാലത്തില്‍ എ.ഡി.എം ഇ.പി. മേഴ്സി അധ്യക്ഷത വഹിച്ചു. ജില്ല സപ്ലൈ ഓഫിസര്‍ കെ. മനോജ് കുമാര്‍, ബി.പി.സി, എച്ച്.പി.സി, ഐ.ഒ.സി തുടങ്ങിയ കമ്ബനി ഉദ്യോഗസ്ഥരും ഗ്യാസ് ഏജന്‍സി ഉടമകളും ഉപഭോക്തൃസംഘടന ഭാരവാഹികളും പങ്കെടുത്തു.
0 Comments