മിര്‍സാപൂര്‍: ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ ജില്ലാ സ്‌കൂളില്‍ തിളച്ച കറിയില്‍ വീണ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. മരണപ്പെട്ടെ പെണ്‍കുട്ടി സ്‌കൂള്‍ വിദ്യാര്‍ത്ഥിയല്ലെന്ന് മിര്‍സാപൂരിലെ അടിസ്ഥാന വിദ്യാഭ്യാസ ഓഫീസര്‍ പറഞ്ഞു.

മൂന്ന് വയസുകാരി വിദ്യാര്‍ത്ഥികളായ സഹോദരന്മാര്‍ക്കൊപ്പമാണ് സ്കൂളിലെത്തിയതെന്ന് റിപ്പോര്‍ട്ട് ഉണ്ട്. പാചകക്കാരന്‍ ഫോണില്‍ മുഴുകിയിരിക്കുന്നതിനാല്‍ കുട്ടി അടുത്തെത്തിയത് അറിഞ്ഞില്ലെന്നും, എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അയാള്‍ പരിഭ്രാന്തനായെന്നും പെണ്‍കുട്ടിയുടെ പിതാവ് ആരോപിക്കുന്നു.