ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റക്കെതിരെ സി.എ.ജി. റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശം



ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റക്കെതിരെ സി.എ.ജി. റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശം



തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ലേക്നാഥ് ബെഹ്റയ്ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി സി.എ.ജി. റിപ്പോർട്ട്. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങുന്നതിൽ സർക്കാരിന്റെ മാർഗ നിർദേശങ്ങൾ ബെഹ്റ ലംഘിച്ചതായി കണ്ടെത്തി. 33 ലക്ഷം രൂപ സർക്കാരിന്റെ മുൻകൂർ അനുമതി ഇല്ലാതെ ബെഹ്റ നൽകിയതായി സി.എ.ജി. റിപ്പോർട്ടിൽ പറയുന്നു.

ധനമന്ത്രി ടി.എം. തോമസ് ഐസക് ബുധനാഴ്ച നിയമസഭയുടെ മേശപ്പുറത്ത് വച്ച 2019-ലെ ജനറൽ സോഷ്യൽ വിഭാഗങ്ങൾ സംബന്ധിച്ച സി.എ.ജി. റിപ്പോർട്ടിലാണ് സംസ്ഥാന പോലീസ് മേധാവിക്കെതിരെ ഗുരുതരമായ പരമാർശങ്ങൾ ഉള്ളത്. 2016-17 കാലത്താണ് സംസ്ഥാനത്ത് വി.വി.ഐ.പി. സുരക്ഷയ്ക്കായും ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ളവർക്കുമായി രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങാൻ സംസ്ഥാന സർക്കാർ 1.26 കോടി രൂപ അനുവദിച്ചത്. 2017 ജനുവരിയിൽ ഇതുമായി ബന്ധപ്പെട്ട ഭരണാനുമതി നൽകി.
ബന്ധപ്പെട്ട സ്റ്റോർ പർച്ചേസ് മാനുവലിലെ വകുപ്പുകളും ഒപ്പം തന്നെ ഓപ്പൺ ടെണ്ടർ വ്യവസ്ഥയും പാലിച്ചുവേണം വാഹനങ്ങൾ വാങ്ങാൻ എന്ന വ്യവസ്ഥയിലാണ് സർക്കാർ അനുമതി നൽകിയത്. എന്നാൽ ഓപ്പൺ ടെണ്ടർ എന്ന വ്യവസ്ഥ പാലിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ തയ്യാറായില്ല എന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
മാത്രമല്ല അദ്ദേഹം ഒരു ടെക്നിക്കൽ കമ്മിറ്റി രൂപീകരിച്ചു. തൊട്ടുപിന്നാലെ മിസ്തുബുഷി വാഹന കമ്പനിയിൽ നിന്ന് 55.02 ലക്ഷം രൂപ വിലയുള്ള രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ ടെക്നിക്കൽ കമ്മിറ്റിയുടെ തീരുമാനപ്രകാരം എന്ന രീതിയിൽ വാങ്ങുന്നതിനായി സപ്ലൈ ഓർഡർ നൽകി. സപ്ലൈ ഓർഡർ കൊടുതത ദിവസം തന്നെ വാങ്ങുന്നതിന് നിയമ സാധുത ലഭിക്കുന്നതിന് വേണ്ടി സർക്കാരിന് കത്തുമയച്ചു

Post a Comment

0 Comments