തിരുവനന്തപുരം : കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതി ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതല്‍ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും . കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വാദം കേള്‍ക്കുന്നത് . വിചാരണ കൂടാതെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ ജനുവരി 25 ന് ഹര്‍ജി നല്‍കിയിരുന്നു .
കുറ്റപത്രം പരിശോധിച്ച് കോടതി വിചാരണ നടപടികള്‍ തുടങ്ങുന്നതിന് മുന്നെയാണ് ഫ്രാങ്കോ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത് . അധികാരം ഉപയോഗിച്ച് ഭീഷണിപ്പെടുത്തല്‍, ലൈംഗിക പീഡനം ഉള്‍പ്പെടെ പത്ത് വകുപ്പുകള്‍ ചുമത്തിയാണ് ഫ്രാങ്കോയ്‌ക്കെതിരെ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത് . കേസിന്റെ വിചാരണ നീട്ടി വയ്ക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം മുമ്ബ് കോടതി തള്ളിയിരുന്നു.
0 Comments